NEWS

സ്കൂൾ പരിസരത്തെ പാമ്പ് മാളംതേടി അദ്ധ്യാപകർ


കൊച്ചി: അദ്ധ്യയന വർഷം ആരംഭിക്കാൻ രണ്ടാഴ്ച മാത്രം. സ്കൂൾ പരിസരത്തെ പാമ്പ് മാളങ്ങൾ അടയ്ക്കാനുള്ള ഓട്ടമാണ് തിങ്കൾ മുതൽ സർക്കാർ സ്കൂളുകളിലെ അദ്ധ്യാപക‌‌ർക്ക്. ക്ളാസിൽ സ്വിച്ച് ബോർഡ് കണ്ടീഷനും ഉറപ്പാക്കണം. കുട്ടികൾ എത്തും മുമ്പ് എല്ലാം ഓ.കെയാക്കണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം.കഴിഞ്ഞ വർഷം ക്ളാസിൽ കുട്ടികളെ പാമ്പുകടിച്ച സംഭവങ്ങളുണ്ടായതോടെയാണ് സുരക്ഷ കർശനമാക്കിയത്. വെക്കേഷനായതിനാൽ തെരുവ് നായ്ക്കൾ പല സ്കൂളുകളും തവാളമാക്കിയിട്ടുണ്ട്. ഇവയെ തുരത്തലും അദ്ധ്യപകരുടെ ഡ്യൂട്ടിയാണ്. മൂന്നോ നാലോ അദ്ധ്യാപകർ അടങ്ങുന്ന സംഘങ്ങളായി തിരിച്ചാണ് പ്രവർത്തനം. സ്കൂൾ തുറന്ന ശേഷവും അദ്ധ്യാപകർ ദിവസവും എല്ലാ ക്ലാസ് മുറികളും പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്.


Source link
NEWS

Back to top button