SPORTS
യശസ്വി ജയ്‌സ്വാളും മൃണാൽ ഠാക്കൂറും ഡേറ്റിങ്ങിൽ? വൈറലായി കഫേയിൽനിന്നുള്ള ദൃശ്യങ്ങൾ– വിഡിയോ

മുബൈ ∙ സൈബർലോകത്ത് വീണ്ടും ചർച്ചയായി ഒരു ക്രിക്കറ്റ്–സിനിമ സെലിബ്രിറ്റി പ്രണയവാർത്ത. ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാളും നടി മൃണാൽ ഠാക്കൂറും തമ്മിൽ ഡേറ്റിങ്ങിലാണെന്നാണ് അഭ്യൂഹം. ഇരുവരും മുംബൈയിലെ ഒരു കഫേയിൽ ഒരുമിച്ചു നിൽക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ഗോസിപ്പ് പരന്നത്. ബാന്ദ്ര വെസ്റ്റിലുള്ള ഒരു കഫേയിലേതാണ് ദൃശ്യങ്ങൾ. യശസ്വി ജയ്‌സ്വാൾ കഫേയിൽനിന്നു പുറത്തേക്ക് നടന്നുവരുന്നതും മൃണാൽ ഠാക്കൂർ അപ്പോഴും കഫേയ്ക്കുള്ളിൽ തുടരുന്നതുമാണ് വിഡിയോയിൽ കാണുന്നത്. 2023ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതുമുതൽ ഇന്ത്യയുടെ ഏറ്റവും മികച്ച യുവ ക്രിക്കറ്റ് താരങ്ങളിൽ ഒരാളായി വളർന്ന താരമാണ് യശസ്വി ജയ്‌സ്വാൾ. ഐപിഎലിൽ രാജസ്ഥാൻ റോയൽസ് താരമായ ജയ്സ്വാൾ, അടുത്തിടെ അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിൽ പുറത്താകാതെ സെഞ്ചറി നേടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അടുത്ത മാസം ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും ജയ്‌സ്വാൾ ഇടം നേടിയിട്ടുണ്ട്. വരുൺ ധവാനും പൂജ ഹെഗ്ഡെയ്‌ക്കുമൊപ്പം അഭിനയിച്ച ‘ഹായ് ജവാനി തോ ഇഷ്ക് ഹോനാ ഹേ’ എന്ന ഹിന്ദി ചിത്രമാണ് മൃണാൽ ഠാക്കൂറിന്റേതായി അവസാനമായി റിലീസ് ചെയ്ത ചിത്രം. നേരത്തേ നടന്‍ ധനുഷുമായി മൃണാള്‍ പ്രണയത്തിലാണെന്ന തരത്തിലും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇരുവരേയും പല പരിപാടികളിലും ഒന്നിച്ചു കണ്ടതോടെയാണ് ഇത്തരം സംശയങ്ങള്‍ ആരാധകരിലുണ്ടായത്.
Auto ⏭️


