NEWS

നാദാപുരത്ത് വൈദ്യുതി ബില്ല് അടയ്ക്കാത്തതിന് മാതാവിനെ മകൻ മർദിച്ചു: വയറ്റിൽ ചവിട്ടി കൊലപ്പെടുത്തുമെന്ന് ഭീഷണി

കോഴിക്കോട് ∙ വൈദ്യുതി ബിൽ അടയ്ക്കാത്തതിന്റെ പേരിൽ സ്വന്തം മാതാവിനെ മകൻ ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ഇരിങ്ങണ്ണൂർ പോത്തേരി വീട്ടിൽ യാസറിനെതിരെയാണ് മാതാവിന്റെ പരാതിയെത്തുടർന്ന് നാദാപുരം പൊലീസ് കേസെടുത്തത്.

കെഎസ്ഇബി ഓഫിസിൽ നിന്ന് വിളിച്ച് തന്നെ പരിഹസിച്ചു എന്ന് ആരോപിച്ചായിരുന്നു മകന്റെ അക്രമം. മാതാവിനെ ശാരീരികമായി ഉപദ്രവിക്കുകയും, കഴുത്തിൽ പിടിച്ച് ഭിത്തിയിൽ തലയിടിപ്പിക്കുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു. കൂടാതെ, ഇവരെ ഹാളിലേക്ക് തള്ളിയിടുകയും വയറ്റിൽ ചവിട്ടുകയും ചെയ്തു. ഇതിനുപുറമെ, അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. മർദനമേറ്റ് പരുക്കേറ്റ മാതാവ് ആശുപത്രിയിൽ ചികിത്സ തേടിയതിനെത്തുടർന്നാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

Fashion ⏭️

Back to top button