NEWS
പരശുറാം എക്സ്പ്രസ്: 4 ദിവസത്തെ സർവീസ് തിരുവനന്തപുരം വരെ മാത്രം

പാലക്കാട് ∙ മംഗളൂരു സെൻട്രൽ – കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) ട്രെയിൻ ഈ മാസം 16, 20 തീയതികളിൽ തിരുവനന്തപുരം വരെ മാത്രമായിരിക്കും ഓടുക. ഇതിന് മറുദിശയിലുള്ള കന്യാകുമാരി – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650) 17, 21 തീയതികളിൽ തിരുവനന്തപുരത്തു നിന്ന് രാവിലെ 6.15-ന് യാത്ര ആരംഭിക്കും.
കൂടാതെ, എറണാകുളം ജംക്‌ഷൻ– പട്ന പ്രതിവാര സ്പെഷൽ ട്രെയിൻ സർവീസുകൾ സംബന്ധിച്ചും റെയിൽവേ അറിയിപ്പുണ്ട്. വെള്ളിയാഴ്ച തോറും എറണാകുളം ജംക്‌ഷനിൽ നിന്നും പുറപ്പെടുന്ന സ്പെഷൽ എക്സ്പ്രസ് (06085) ഡിസംബർ 11 വരെയും, തിരികെ ചൊവ്വാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ (06086) ഡിസംബർ 15 വരെയും തുടരുന്നതാണ്.




