NEWS

തിരുവനന്തപുരം പ്രസ് ക്ലബ് വജ്രജൂബിലി: ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

തിരുവനന്തപുരം പ്രസ് ക്ലബ്

തിരുവനന്തപുരം: പ്രസ് ക്ലബിന്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. വജ്രജൂബിലി ഉദ്ഘാടനത്തോടൊപ്പം മാധ്യമ പുരസ്‌കാര സമർപ്പണവും ഇതേ വേദിയിൽ നടക്കും. വൈകിട്ട് 6 മണിക്ക് കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ ആഘോഷപരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല എന്നിവർക്ക് പുറമെ മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.മുരളീധരൻ, സി.പി. ജോൺ, ബിന്ദുകൃഷ്ണ, അനൂപ് ജേക്കബ്, പി.കെ.ബഷീർ, മേയർ വി.വി രാജേഷ് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ വിശിഷ്ടാതിഥികളായി സംബന്ധിക്കും.

പ്രസ് ക്ലബ് പ്രസിഡന്റ് എസ്. ശ്രീകേഷ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ വെച്ച് നവീകരിച്ച ഡയമണ്ട് ജൂബിലി ഹാളിന്റെ ഉദ്ഘാടനവും നിർവഹിക്കും. ഇതിനു പുറമെ ഹെൽത്ത് പ്രിവിലേജ് കാർഡ് പദ്ധതിയുടെ പ്രഖ്യാപനവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിന്റെ കീഴിലുള്ള ഓൺലൈൻ ക്ലാസുകളുടെ ഉദ്ഘാടനവും ഈ ചടങ്ങിൽ നടക്കും.

ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷപരിപാടികളാണ് പ്രസ് ക്ലബ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര മാധ്യമ സമ്മേളനം, ലീഡർഷിപ്പ് കോൺക്ലേവ്, ഇൻഡോ അറബ് കോൺക്ലേവ്, മീഡിയ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയ ശ്രദ്ധേയമായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. വജ്രജൂബിലി ആഘോഷങ്ങൾക്ക് തിരശീല വീഴുമ്പോൾ ‘അനന്തപൂരം’ എന്ന പേരിൽ ഒരു മെഗാ പരിപാടിയും അരങ്ങേറും.

Sports ⏭️

Read News ⏭️

Back to top button