NEWS

ഓച്ചിറ പീഡനക്കേസ്: മുഹമ്മദ് നിയാസിന്റെ ശബ്ദരേഖ തെളിവായി പുറത്ത്

ഓച്ചിറ (കൊല്ലം)∙ മേമനയിലെ മതപാഠശാല ഡയറക്ടർ പതിനാറുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണ സംഘത്തിന് നിർണ്ണായകമായ തെളിവുകൾ ലഭിച്ചു. സാമൂഹിക മാധ്യമങ്ങളിൽ ഏറെ സജീവമായ പ്രതിയുടെ ഫോണിലെ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ രേഖകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.

കായംകുളം പുതുപ്പള്ളി സ്വദേശിയായ മുഹമ്മദ് നിയാസ് (34) ആണ് കേസിൽ അറസ്റ്റിലായിരിക്കുന്നത്. യുട്യൂബിൽ അഞ്ച് ലക്ഷത്തോളം ഫോളോവേഴ്സുള്ള ഇയാൾ, രോഗശാന്തിയും ദുർമന്ത്രവാദ വിമുക്തിയും വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെയും മുത്തശ്ശിയെയും വശത്താക്കിയത്. 2025 ഒക്ടോബർ മുതൽ മതപാഠശാലയിലും പിന്നീട് വാടക വീട്ടിലും വെച്ച് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതായാണ് അന്വേഷണത്തിൽ വ്യക്തമായത്.

പീഡനത്തിന് ശേഷം പ്രതി പെൺകുട്ടിയുമായി നടത്തിയ ഫോൺ സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ‘ഇനി ഈ വിഷയം ഇവിടെ തീർന്നു, ആരോടും ഒന്നും പറയരുത്, മരണം വരെ ഇത് പുറത്തറിയരുത്, അന്ന് അതൊരു ആവശ്യമായിരുന്നു, നിനക്ക് എന്താവശ്യം വന്നാലും എന്നെ വിളിച്ചോളൂ’ എന്നിങ്ങനെ പ്രതി പെൺകുട്ടിയോട് സംസാരിക്കുന്ന ശബ്ദരേഖകളാണ് നിർണ്ണായക തെളിവായി മാറിയിരിക്കുന്നത്.

Fashion ⏭️

Back to top button