NEWS
കർണാടകയിൽ ജോലിക്ക് പോയ യുവതി വീട്ടിലെത്തിയത് ആൺ സുഹൃത്തുമായി; മകളെ കൊലപ്പെടുത്തിയ അച്ഛൻ പിടിയിൽ

ഭോപാൽ ∙ കർണാടകയിലെ മാളിൽ ജോലി ചെയ്യുന്ന യുവതിയെ അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലെ ദാബ്ര നിവാസിയായ നന്ദിനി യാദവാണ് (21) കൊല്ലപ്പെട്ടത്. യുവതി അന്യ സംസ്ഥാനത്തു ജോലിക്കു പോയതും തലമുടി മുറിച്ചതും വീട്ടുകാർക്ക് എതിർപ്പായിരുന്നു. ഒപ്പം ജോലിസ്ഥലത്തുള്ള യുവാവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതിനെയും കുടുംബം എതിർത്തു. എന്നാൽ യുവാവ് സഹോദര തുല്യനാണെന്നാണ് യുവതി പറഞ്ഞിരുന്നത്. രക്ഷാബന്ധൻ ആഘോഷത്തിനാണ് ജോലിസ്ഥലത്തു പരിചയപ്പെട്ട യുവാവിനെ നന്ദിനി നാട്ടിലേക്ക് കൊണ്ടുവന്നത്.നന്ദിനിയെ പിതാവ് ഭഗവാൻ സിങ് യാദവും അമ്മാവൻ സന്തോഷ് സിങ് യാദവും ചേർന്നാണ് കൊലപ്പെടുത്തിയത്. ഈ സമയം യുവതിയുടെ സഹോദരിയേയും അമ്മയെയും മറ്റൊരു മുറിയിൽ പൂട്ടിയിട്ടു. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നന്ദിനിക്കൊപ്പം എത്തിയ യുവാവിനെയും പ്രതികൾ ആക്രമിച്ചു. തുടർന്ന് യുവാവ് ഓടി രക്ഷപ്പെട്ടു.
Fashion ⏭️


