NEWS
ഹോർമുസും ‘കച്ചവടമാക്കി’ ട്രംപ്; ഫീസ് വേണ്ടാ, പകരം ‘ഗൾഫ് പണം’ മതി, സ്വർണത്തിനും ഓഹരിക്കും ‘അമേരിക്കൻ സർപ്രൈസ്’ ആവേശം

ഹോർമുസിൽ കപ്പലുകളിൽ നിന്ന് 20% ഫീസ് പിരിക്കാനിറങ്ങിയ യുഎസ് പ്രസിഡന്റ് ട്രംപ്, മണിക്കൂറുകൾക്കകം നിലപാട് മാറ്റി. ഗൾഫ് രാഷ്ട്രനേതാക്കളുടെ അഭ്യർഥനമാനിച്ച് ഫീസ് പിരിക്കൽനീക്കം വേണ്ടെന്നുവയ്ക്കുകയാണെന്ന് ട്രംപ് പറഞ്ഞു. പകരം, അമേരിക്കയിലേക്ക് വമ്പൻതോതിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് നിക്ഷേപമൊഴുകുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ, ഏതൊക്കെ രാജ്യങ്ങളുമായാണ് ഇക്കാര്യം സംസാരിച്ചതെന്നോ ഗൾഫ് നിക്ഷേപത്തിന്റെ വിശദാംശങ്ങളോ പറയാൻ ട്രംപ് തയാറായില്ല.ഇറാഖി പ്രധാനമന്ത്രി അലി അൽ-സെയ്ദിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷം ട്രംപ് പറഞ്ഞത് ഇങ്ങനെ – ‘‘ഹോർമുസിൽ ഫീസ് പിരിക്കണമെന്ന മോഹം എനിക്കുമില്ല. പക്ഷേ, ലോകത്തിനെല്ലാം വേണ്ടി അമേരിക്ക തനിച്ച് ഹോർമുസിനെ സംരക്ഷിക്കണമെന്ന് പറയുന്നത് മര്യാദയല്ല’’. 20% ഫീസ് പിരിക്കാനുള്ള നീക്കം മാറ്റിയെങ്കിലും ഹോർമുസിൽ ഇറാനിലേക്കും തിരിച്ചുംപോകുന്ന കപ്പലുകളെ തടയുന്ന നടപടി യുഎസ് സൈന്യം തുടരുകയാണ്.കുതിച്ചുപാഞ്ഞ് ക്രൂഡോയിൽ; ഒടുവിൽ ‘വേഗം’ കുറച്ചു
Fashion ⏭️


