ആസിഫ് അലി – ജിസ് ജോയ് ചിത്രം കോട്ടയം ബെൽറ്റ്

ആസിഫ് അലി നായകനായി ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് കോട്ടയം ബെൽറ്റ് എന്ന പേരിട്ടു. ചിത്രീകരണം ഇന്ന് തൃശൂരിൽ ആരംഭിക്കും. ശ്രുതി രാമചന്ദ്രൻ ആണ് നായിക. ജിസ് ജോയ് സംവിധാനം ചെയ്ത സൺഡേ ഹോളിഡേയിൽ ആസിഫ് അലിയും ശ്രുതി രാമചന്ദ്രനും ഒരുമിച്ചതാണ് .
വിജയരാഘവൻ, ജഗദീഷ്, ഷൈൻ ടോം ചാക്കോ, വിഷ്ണു അഗസ്ത്യ, ബോബി കുര്യൻ, അശോകൻ, പ്രേംപ്രകാശ്, ഫർഹാൻ ഫാസിൽ, ശ്രീകാന്ത് മുരളി, അലൻസിയർ, ജിനു ജോസഫ്, ചെമ്പിൽ അശോകൻ, വിനീത്, സാന്ദ്ര ചന്ദ്രൻ, രഞ്ജിത് ശേഖർ, നിതിൻ പ്രസന്ന തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സുരേഷ് ഗോപാലൻ രചനയും ബിനേന്ദ്ര മേനോൻ ഛായാഗ്രഹണവും നിർവഹിക്കുന്നു.ഗോവിന്ദ് വസന്ത ആണ് സംഗീതം.
ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ ബോബി- സഞ്ജയ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ സാഗർ, കലാസംവിധാനം അജയൻ മങ്ങാട്, കോസ്റ്റ്യൂ ഡിസൈനർ സമീറ സനീഷ്. പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. ഡ്രീം കാചർ പ്രൊഡക്ഷൻസ്, കൈലാഷ് പ്രൊഡക്ഷൻസ് എന്നീ ബാനറിൽ ടി.ആർ. ശംസുദ്ദീൻ, വേണു ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് നിർമ്മാണം. 1983, കാണെക്കാണെ ,ക്വീൻ എന്നീ ചിത്രങ്ങളുടെ നിർമ്മാതാവാണ് ടി.ആർ. ശംസുദ്ദീൻ. സൂപ്പർഹിറ്റ് കൂട്ടുകെട്ടായ ആസിഫ് അലിയും ജിസ് ജോയിയും ഒരുമിക്കുന്ന ഏഴാമത്തെ ചിത്രം ആണിത്.
ബൈസക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും, ഇന്നലെ വരെ എന്നീ ചിത്രങ്ങളിൽ ആസിഫ് അലിയായിരുന്നു നായകൻ. തലവനിൽബിജു മേനോനൊപ്പവും ആസിഫ് അലി നായകനായി. കുഞ്ചാക്കോ ബോബൻ നായകനായി ജിസ്ജോയ് സംവിധാനം ചെയ്ത മോഹൻകുമാർ ഫാൻസിൽ അതിഥിതാരമായും എത്തി.പി.ആർ. ഒ എ. എസ്. ദിനേശ്, ആതിര ദിൽജിത്ത്.
Business ⏭️


