NEWS
ഇറാനെതിരെ വീണ്ടും ആക്രമണവുമായി യുഎസ്; 3 സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട്

വാഷിങ്ടൻ∙ ഇറാനെതിരെ വീണ്ടും ആക്രമണവുമായി യുഎസ്. ഇറാനെ ലക്ഷ്യം വച്ച് പുതിയ ആക്രമണം ആരംഭിച്ചതായി യുഎസ് സെൻട്രൽ കമാൻഡാണ് അറിയിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 3 മണി മുതൽ പുതിയ ആക്രമണം തുടങ്ങിയെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ യുഎസ് സെൻട്രൽ കമാൻഡ‍് അറിയിച്ചു. ഇറാനിലെ ബന്ദർ അബ്ബാസിൽ തുടർച്ചയായി 3 സ്ഫോടന ശബ്ദം കേട്ടതായി ഇറാന്‍ വാർത്താ ഏജൻസി ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. തെക്കൻ ഇറാനിലെ ബംപുരിലും ചാബഹാറിലും സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ സ്ഫോടനങ്ങളുടെ കൃത്യമായ സ്ഥലം വ്യക്തമല്ല.
Fashion ⏭️


