NEWS

ജന്തർ മന്തർ യുദ്ധക്കളത്തിനു സമാനം, യുവാക്കളുടെ ഒഴുക്ക്; സുരക്ഷാ കോട്ട കെട്ടി പൊലീസ്


ന്യൂഡൽഹി∙ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ ഇന്നു നടത്താൻ നിശ്ചയിച്ചിരിക്കുന്ന പാർലമെന്റ് മാർച്ച് വിലക്കിയതോടെ ജന്തർ മന്തർ യുദ്ധകളത്തിനു സമാനം. പ്രതിഷേധം തടയുന്നതിനായി ഡൽഹി പൊലീസ് പ്രദേശത്ത് അഭൂതപൂർവമായ സുരക്ഷാ കോട്ടയാണ് തീർത്തിരിക്കുന്നത്. ജന്തർ മന്തറിലേക്കു പ്രവേശിക്കുന്ന എല്ലാ വഴികളും പൊലീസ് പൂർണമായി അടച്ചുപൂട്ടി. കണ്ണീർവാതകം പ്രയോഗിക്കാൻ സജ്ജമാക്കിയ വാഹനങ്ങളും വൻ പൊലീസ് സന്നാഹവും ബാരിക്കേഡുകൾക്കു കാവലുണ്ട്. ഇന്നലെ രാത്രിയും തെരുവ് നിറയെ യുവാക്കൾ നിലയുറപ്പിച്ചു. പ്രദേശത്തെ യുവാക്കളുടെ എണ്ണം കൂടിവരികയാണ്.ക്വിക്ക് റെസ്‌പോൺസ് ടീമുകൾ ഉൾപ്പെടെ മുന്നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഡപ്യൂട്ടി കമ്മിഷണർ, അഡീഷനൽ ഡിസിപി റാങ്കിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ സാഹചര്യം നേരിട്ടു നിരീക്ഷിക്കുകയാണ്. നടൻ പ്രകാശ് രാജ് ഉൾപ്പെടെയുള്ളവർ സമരസ്ഥലത്ത് തുടരുന്നുണ്ട്. പ്രതിഷേധ സ്ഥലത്തേക്കുള്ള പ്രവേശനം കർശനമായ പരിശോധനകൾക്കു വിധേയമാണ്. വരുന്നവരുടെ ബാഗുകൾ ഉൾപ്പെടെ സ്‌കാനറിലൂടെ കടത്തിവിട്ട് സ്റ്റിക്കർ പതിച്ച ശേഷമേ പ്രവേശിപ്പിക്കുന്നുള്ളൂ.


Fashion ⏭️

Back to top button