NEWS

‘രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമം, പീഡനക്കേസിലെ പ്രതിയെ സ്വീകരിക്കില്ല’; യുകെ – പാക്ക് നയതന്ത്ര തർക്കം


ഇസ്‌ലാമാബാദ് ∙ ബ്രിട്ടനെ പിടിച്ചുകുലുക്കിയ റോച്ച്‌ഡേൽ ലൈംഗിക പീഡനക്കേസിലെ മുഖ്യപ്രതിയായ ഷബീർ അഹമ്മദിനെ പാക്കിസ്ഥാനിലേക്ക് നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് യുകെയും പാക്കിസ്ഥാനും തമ്മിൽ നയതന്ത്ര തർക്കം. ബ്രിട്ടനിൽ താമസിച്ചുകൊണ്ട് പാക്ക് സൈനിക മേധാവി അസിം മുനീറിനെതിരെയും പാക്ക് സർക്കാരിനെതിരെയും രംഗത്തുവരുന്ന രാഷ്ട്രീയ വിമർശകരെയും വിമതരെയും തങ്ങൾക്ക് കൈമാറിയാൽ മാത്രമേ പ്രതിയെ സ്വീകരിക്കൂ എന്ന വിചിത്രമായ നിലപാടാണ് പാക്കിസ്ഥാൻ മുന്നോട്ടുവച്ചിരിക്കുന്നത്.റോച്ച്‌ഡേൽ പീഡന പരമ്പരയിലെ മുഖ്യപ്രതിയായ 73കാരൻ ഷബീർ അഹമ്മദ് അടുത്തിടെയാണ് തടവുശിക്ഷ കഴിഞ്ഞ് ജയിൽമോചിതനായത്. 12 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടികളെ ഉൾപ്പെടെ പീഡിപ്പിച്ച കേസിൽ 2012 ൽ 22 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇയാളുടെ ബ്രിട്ടീഷ് പൗരത്വം യുകെ സർക്കാർ റദ്ദാക്കിയിരുന്നു. യുകെയുടെ 1971ലെ എമിഗ്രേഷൻ നിയമപ്രകാരം 1973 ന് മുൻപ് ബ്രിട്ടനിലെത്തുകയും അഞ്ച് വർഷത്തിലേറെ അവിടെ താമസിക്കുകയും ചെയ്ത കോമൺവെൽത്ത് പൗരന്മാരെ നാടുകടത്താൻ സാധിക്കില്ല. ഈ നൂലാമാല മറികടക്കാൻ ബ്രിട്ടൻ ശ്രമിക്കുന്നതിനിടയിലാണ് പാക്കിസ്ഥാന്റെ പുതിയ നീക്കം.


Source link

Back to top button