NEWS
മൂർച്ചയേറിയ കത്രിക വാങ്ങി: ടെറസിൽ വച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തി; അപ്പീൽ കോടതി വിധി റദ്ദാക്കി യുഎഇ ഫെഡറൽ സുപ്രീം കോടതി

ദുബായ്∙ യുവാവിന് നൽകിയ വധശിക്ഷ ശരിവച്ച അപ്പീൽ കോടതി വിധി യുഎഇ ഫെഡറൽ സുപ്രീം കോടതി റദ്ദാക്കി. യുവതിയെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരു യുവാവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതിയുടെ പ്രതിരോധ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യത്തെ പരമോന്നത കോടതിയുടെ ഉത്തരവ്. കേസ് പുതിയ ജുഡീഷ്യൽ ബെഞ്ചിന് മുന്നിൽ പുതിയതായി വിചാരണ ചെയ്യുന്നതിനായി അപ്പീൽ കോടതിയിലേക്ക് തന്നെ തിരിച്ചയച്ചു.∙ സംഭവവും കേസിന്റെ പശ്ചാത്തലവും ആസൂത്രിതമായ കൊലപാതകം ഉൾപ്പെടെ മൂന്ന് കുറ്റങ്ങളാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതിക്കെതിരെ ചുമത്തിയത്. കൃത്യം നടത്താനായി മൂർച്ചയേറിയ കത്രിക വാങ്ങിയ പ്രതി ഇരയായ യുവതിയുമായി തനിച്ച് കെട്ടിടത്തിന്റെ ടെറസിലേക്കുള്ള പടികളിൽ കണ്ടുമുട്ടിയപ്പോൾ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.അപ്പീൽ കോടതി വിധിക്കെതിരെ പ്രതി ഫെഡറൽ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കൊലപാതകം നടത്താൻ തനിക്ക് ഉദ്ദേശ്യമില്ലായിരുന്നുവെന്നും പെട്ടെന്നുണ്ടായ പ്രകോപനമാണ് സംഭവത്തിന് പിന്നിലെന്നും പ്രതി വാദിച്ചു. കൂടാതെ, കുറ്റകൃത്യം നടക്കുന്ന സമയത്തെ തന്റെ മാനസികാവസ്ഥ പരിശോധിക്കുന്നതിനായി ഒരു സൈക്യാട്രിക് പരിശോധന നടത്തണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.
Fashion ⏭️


