NEWS

‘ഹോർമുസ് കടലിടുക്കിന്റെ കാവൽ മാലാഖ; ഇറാനെ ശക്തമായി നേരിടും, കപ്പലുകളിൽ നിന്ന് 20 ശതമാനം തുക ഈടാക്കും’


വാഷിങ്ടൻ ∙ ഹോർമുസ് കടലിടുക്ക് അടച്ചതായുള്ള ഇറാന്റെ പ്രഖ്യാപനത്തിനു പിന്നാലെ, ഇറാനുമേൽ വീണ്ടും നാവിക ഉപരോധം ഏർപ്പെടുത്തുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജലപാതകളിലൊന്നായ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ സാന്നിധ്യമുണ്ടെങ്കിലും ഇല്ലെങ്കിലും പൂർണമായും തുറന്നുതന്നെ പ്രവർത്തിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. കൂടാതെ, ഈ മേഖലയിലെ സുരക്ഷാച്ചെലവുകൾക്കായി കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കാർഗോ കപ്പലുകളിൽ നിന്നും 20 ശതമാനം തുക ഈടാക്കുമെന്നും ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.‘‘ഞങ്ങൾ കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് അതിന്റെ കാവൽക്കാരാകും. ഒരുപക്ഷേ അതിനെ കടലിടുക്കിന്റെ കാവൽ മാലാഖ എന്ന് വിളിക്കാം. ഈ സുരക്ഷാ സേവനത്തിന് മറ്റ് സമ്പന്ന രാഷ്ട്രങ്ങളിൽ നിന്നും അമേരിക്കയ്ക്ക് കൃത്യമായ പ്രതിഫലം ലഭിക്കണം. അവർ നമ്മുടെ പക്ഷത്തുള്ളവരാണ്. അതുകൊണ്ട് അമേരിക്കയ്ക്ക് ഇത് സൗജന്യമായി ചെയ്യാൻ കഴിയില്ല’’ – ഡോണൾഡ് ട്രംപ് ഒരു അഭിമുഖത്തിൽ പറഞ്ഞു.


Fashion ⏭️

Back to top button