NEWS
പഞ്ചസാര വില ‘കയ്ക്കുന്നു’; കിലോയ്ക്ക് 50 രൂപ കടന്നു, ബേക്കറി സാധനങ്ങൾക്ക് വില കൂടും

തൊടുപുഴ ∙ പഞ്ചസാര വില വർധിച്ചതോടെ ബേക്കറി വ്യാപാരികൾക്ക് ഇനി കയ്പേറിയ ദിനങ്ങൾ. പഞ്ചസാര വില കിലോയ്ക്ക് 50 രൂപ കടന്നതോടെ പലഹാരങ്ങൾക്ക് വില വർധിപ്പിക്കാതെ നിവർത്തിയില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. പാചകവാതക വിലവർധന ഏൽപിച്ച ആഘാതത്തിനു പുറമേ പഞ്ചസാര വില വർധനയും ബേക്കറി വ്യവസായത്തിനു കനത്ത പ്രഹരമായി. ബേക്കറി പലഹാരങ്ങളിൽ പ്രധാനഘടകമായ മുട്ടയ്ക്ക് വില 8 രൂപ കടന്നതും പ്രതിസന്ധിയായി.അത്ര ഹാപ്പിയാകില്ല ബർത്ത്ഡേ പഞ്ചസാരയും മുട്ടയും ധാരാളം ആവശ്യമുള്ള കേക്കുകൾക്ക് വില ഉയർത്താതെ പിടിച്ചു നിൽക്കാനാകില്ലെന്നു വ്യാപാരികൾ. ജന്മദിനങ്ങൾ ഉൾപ്പെടെ ഏത് ആഘോഷങ്ങൾക്കും കേക്കുകൾ ഒഴിവാക്കാനാകില്ല. ചെറിയ ആഘോഷങ്ങൾക്കു പോലും ചെലവേറുന്നത് സാധാരണക്കാരെ ബാധിക്കും. കേക്കിനു പുറമേ ആഘോഷാവസരങ്ങളിൽ ഉപയോഗിക്കുന്ന ബിസ്കറ്റ്, ലഡു, ജിലേബി തുടങ്ങി മിക്ക ബേക്കറി ഉൽപന്നങ്ങൾക്കും പഞ്ചസാരയും മുട്ടയും അവശ്യ ഘടകങ്ങളായതിനാൽ നിർമാണ ചെലവും അതിന് ആനുപാതികമായി വിലയും ഉയരും.
Fashion ⏭️


