NEWS
377 കോടി ലാഭം, പലിശ വരുമാനത്തിൽ റെക്കോർഡ്, ഒന്നാം പാദത്തിൽ തിളങ്ങി സൗത്ത് ഇന്ത്യൻ ബാങ്ക്, കിട്ടാക്കടവും കുറഞ്ഞു

തൃശൂർ ആസ്ഥാനമായ സൗത്ത് ഇന്ത്യൻ ബാങ്കിന് നടപ്പു സാമ്പത്തിക വർഷത്തിലെ (2026-27) ആദ്യ പാദത്തിൽ 377.63 കോടി രൂപയുടെ ലാഭം. മുൻവർഷത്തെ സമാനപാദത്തിൽ ഇത് 321.95 കോടി രൂപയായിരുന്നു. 17.29 ശതമാനത്തിന്റെ വർധന. ബാങ്കിന്റെ മൊത്ത പലിശ വരുമാനം 23.05% വളർന്ന് 1205 കോടി രൂപയിലെത്തി.ഇത് റെക്കോർഡാണ്.നിക്ഷേപം കൂടിഒന്നാം പാദത്തിൽ കമ്പനിയുടെ വായ്പയിലും വളർച്ചയുണ്ടായി.ആകെ വായ്പ വിതരണം 17.01% വളർച്ചയോടെ 89,198 കോടി രൂപയിൽ നിന്ന് 1,04,368 കോടി രൂപയിലെത്തി. 15,170 കോടി രൂപയുടെ വർധന. കോർപ്പറേറ്റ് വിഭാഗത്തിലെ വായ്പ തുക 37,110 കോടി രൂപയിൽ നിന്ന് 41,704 കോടി രൂപയായി. മുൻവർഷത്തെ അപേക്ഷിച്ച് 12.38 ശതമാനത്തിന്റെ വളർച്ച. സ്വർണ വായ്പ 17,446 കോടി രൂപയിൽ നിന്ന് 24,930 കോടി രൂപയായി. 7,484 കോടി രൂപയുടെ (42.90%) വളർച്ചയാണ് ഉണ്ടായത്. ബിസിനസ് വായ്പ 12,660 കോടി രൂപയിൽ നിന്ന് 14,391 കോടി രൂപയിലെത്തി. മോർട്ട്ഗേജ് വായ്പ 3,278 കോടി രൂപയിൽ നിന്ന് 5,856 കോടി രൂപയായി വർധിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 78.65 ശതമാനത്തിന്റെ വർധന. വാഹന വായ്പ 2,217 കോടി രൂപയിൽ നിന്ന് 280 കോടി രൂപ വർധിച്ച് 2,497 കോടി രൂപയായി. 12.63 ശതമാനം വർധന.
Fashion ⏭️

