NEWS

വഖഫ് ബോർഡിന് ആശ്വാസം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തി സുപ്രീം കോടതി

സുപ്രീം കോടതി

ന്യൂഡൽഹി: സംസ്ഥാന വഖഫ് ബോർഡിന് ആശ്വാസമായി ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെ അവസാന വരി റദ്ദാക്കി സുപ്രീം കോടതി. സെക്രട്ടറിയെ അഡ്‌മിനിസ്‌ട്രേറ്റർ ആയി നിയോഗിച്ച നടപടിയാണ് റദ്ദാക്കിയത്. പ്രവർത്തനങ്ങൾ താൽക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി ഇടക്കാല ഉത്തരവിനെതിരെ വഖഫ് ബോർഡ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിൽ ബിജെപി നേതാവ് ഷോൺ ജോർജ് ഉൾപ്പെടെ തടസഹർജി സമർപ്പിച്ചിരുന്നു.

അതേസമയം, വഖഫ് ബോർഡിന്റെ ജുഡീഷ്യൽ യോഗം കോഴിക്കോട്ട് ആരംഭിച്ചു. ബോർഡിന്റെ പ്രവർത്തനം മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് യോഗം. യോഗം വിളിക്കുന്നതിന് തടസമില്ലെന്നാണ് വഖഫ് ബോർഡ് ചെയർമാന്റെ വിശദീകരണം. നയപരമായ തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനാണ് വിലക്കെന്നും ബോർഡ് ചെയർമാൻ പറഞ്ഞു.

English Summary

The Supreme Court quashed a section of the High Court’s interim order, providing relief to the state Waqf Board. The apex court cancelled the appointment of a secretary as administrator, which the High Court had ordered while freezing the board’s activities. Meanwhile, a Waqf Board judicial meeting commenced in Kozhikode, with its chairman clarifying that only policy decisions are currently restricted.
RELATED TOPICS: WAQF BOARD, SUPREME COURT, HIGH COURT ORDER, WAQF BOARD CASE, SUPREME COURT VERDICT

Read News ⏭️

Back to top button