NEWS
തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം കിഴക്കേഗോപുരം നവീകരണം 3 മുതൽ; നിർമാണം അനന്ത് അംബാനി നൽകിയ 10 കോടി രൂപ ഉപയോഗിച്ച്

തളിപ്പറമ്പ് ∙ രാജരാജേശ്വര ക്ഷേത്രത്തിന്റെ മുൻഭാഗത്തുള്ള കിഴക്കേ ഗോപുരത്തിന്റെ നവീകരണ പ്രവൃത്തികൾക്ക് 3ന് തുടക്കം കുറിക്കും. റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി നൽകുന്ന 10 കോടി രൂപ ഉപയോഗിച്ചാണ് പൗരാണികമായ കിഴക്കേ ഗോപുരം നവീകരിക്കുന്നത്. ശ്രീരാമൻ ദർശനം നടത്തിയതായി ഐതിഹ്യമുള്ള രാജരാജേശ്വര ക്ഷേത്രത്തിന്റെ കവാടവുമാണ് കിഴക്കേ ഗോപുരം. ക്ഷേത്രത്തോളം പഴക്കമുണ്ടാവുകയില്ലെങ്കിലും ചെങ്കല്ലിൽ അപൂർവമായ കൊത്തുപണികൾ ഉള്ള ഈ ഗോപുരത്തിന്റെ കാലപ്പഴക്കം നിർണയിക്കാൻ സാധിച്ചിട്ടില്ലെന്ന് ടിടികെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ് കുമാർ പറഞ്ഞു. ആയിരത്തിലധികം വർഷം പഴക്കം കണക്കാക്കുന്ന ഗോപുരത്തിൽ കേരളത്തിൽ തന്നെ അപൂർവമായ ഗജലക്ഷ്മിയുടെ രൂപങ്ങളും കൊത്തിയിട്ടുണ്ട്. ഗോപുരത്തിന് സമീപത്ത് കുളം നിർമിക്കുമ്പോൾ കൊത്തിയെടുത്ത കല്ലുകളായിരിക്കാം ഇതിന് ഉപയോഗിച്ചതെന്നും കരുതുന്നുണ്ട്.
Source link


