പാമ്പിനെ ചാക്കിൽക്കെട്ടി മാലിന്യത്തിനൊപ്പം ഹരിതകർമ സേനാംഗങ്ങൾക്ക് നൽകി; സംഭവം കൊയിലാണ്ടിയിൽ

ഹരിതകർമ സേനാംഗം, ചാക്കിനുള്ളിൽ നിന്ന് പാടിയ പാമ്പ്
കോഴിക്കോട്: കൊയിലാണ്ടിയിൽ ഹരിതകർമ സേനാംഗങ്ങൾ ശേഖരിച്ച മാലിന്യത്തിനൊപ്പം പെരുമ്പാമ്പ്. നഗരസഭയിലെ 20-ാം വാർഡിലാണ് സംഭവം. ഹരിതകർമ സേനാംഗം ചാക്കഴിച്ചപ്പോൾ പാമ്പ് പുറത്തേക്ക് ചാടുകയായിരുന്നു. സംഭവത്തിൽ നഗരസഭാ സെക്രട്ടറിക്ക് ഹരിതകർമ സേനാംഗങ്ങൾ പരാതി നൽകിയിട്ടുണ്ട്.
പെരുമ്പാമ്പിനെ ഒരു ചാക്കിലാക്കി കമ്പികൊണ്ട് കെട്ടിയശേഷം മാലിന്യം നിറച്ച മറ്റൊരു ചാക്കിലാക്കി കെട്ടിവയ്‌ക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്‌ച ശേഖരിച്ച ചാക്കിലാണ് പാമ്പുണ്ടായിരുന്നത്. പാമ്പുണ്ടെന്ന വിവരം അറിയാതെ ഹരിതകർമ സേനാംഗങ്ങൾ ഈ ചാക്കിനെ മുത്താമ്പിയിലുള്ള ബിന്നിൽ കൊണ്ടിട്ടു. ഇന്ന് രാവിലെ കാലിച്ചാക്കാണെന്ന് കരുതി കെട്ടഴിച്ചപ്പോഴാണ് പാമ്പ് പുറത്തേക്ക് ചാടിയത്.
വിഷമില്ലാത്ത പാമ്പായതിനാൽ ഇവർ രക്ഷപ്പെട്ടു. ഇത്രയും വലിയ ക്രൂരത ആരും ചെയ്യരുതെന്നാണ് ഹരിതകർമ സേനാംഗങ്ങൾ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിനൊരുങ്ങുകയാണ് കൊയിലാണ്ടി നഗരസഭ.
English Summary
A python was found inside a waste sack collected by Haritha Karma Sena workers in Koyilandy, Kozhikode. The snake jumped out when the sack was opened, but no one was injured. The municipality is investigating the incident.
RELATED TOPICS: KOYILANDY PYTHON INCIDENT, HARITHA KARMA SENA, PYTHON IN WASTE SACK, KOZHIKODE NEWS, KOYILANDY PERUMPAMBU
Read News ⏭️


