NEWS

ജീവിതസമ്പാദ്യമായ 47 ലക്ഷം ഓമല്ലൂർ സഹകരണ ബാങ്കിൽ; പിൻവലിക്കാനാവാതെ നിക്ഷേപകൻ: എംബിബിഎസ് പഠനം ഉപേക്ഷിച്ച് മകൾ;


പത്തനംതിട്ട ∙ കുടുംബത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്ന മകളുടെ എംബിബിഎസ് പഠനം സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചതിനാൽ തകർന്ന കഥയാണ് ഊന്നുകൽ സ്വദേശി സജീവിനു പറയാനുള്ളത്. പോണ്ടിച്ചേരിയിലെ ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് എംബിബിഎസിനു പ്രവേശനം ലഭിച്ചത്. 10 ലക്ഷം രൂപ ആദ്യം അടച്ചു പ്രവേശനം ഉറപ്പാക്കി. ഭാര്യയുടെ പിഎഫ് തുക ഉൾപ്പെടെ ഓമല്ലൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപമായി ഉണ്ടായിരുന്ന 47 ലക്ഷം രൂപ കോളജ് പ്രവേശനത്തിനായി പിൻവലിക്കാൻ ശ്രമിച്ചെങ്കിലും പണം ഉടൻ തരാൻ കഴിയില്ലെന്നായിരുന്നു ബാങ്കിന്റെ നിലപാട്. മാതാപിതാക്കളുടെ പ്രയാസം കണ്ടു മകൾ ദിയ എസ്.ലക്ഷ്മി ബിബിഎയ്ക്കു ചേർന്നു. നവകേരള സദസ്സിൽ ഉൾപ്പെടെ പരാതി നൽ‌കിയിട്ടും ഫലം കിട്ടാതെ വന്നതോടെ കോടതിയെ സമീപിച്ചിരിക്കുകയാണു സജീവും ചില മെംബർമാരും.വയൽ വാണിഭത്തിന്റെ ഭാഗമായി എത്തുന്ന കാളയെ കെട്ടിയിടുന്ന 10 സെന്റ് നിലം പണയവസ്തുവായി കാട്ടി 18 ലക്ഷം രൂപയാണ് ഒരു ജീവനക്കാരി വായ്പ തരപ്പെടുത്തിയത്.


Source link

Back to top button