NEWS
സെക്സ് ‘ജ്ഞാനം’ മോശം; കോണ്ടത്തിനും വലിയ വില, പാക്കിസ്ഥാന് കടക്കെണിക്കിടെ ‘ജനകീയ’ ആഘാതം, പ്രതിസന്ധിയെന്ന് മന്ത്രി

കടക്കെണിയിലും സാമ്പത്തിക ഞെരുക്കത്തിലും അകപ്പെട്ട് പതറുന്ന പാക്കിസ്ഥാനെ കൂടുതൽ പ്രതിസന്ധിയിലാക്കി ജനസഖ്യയുടെ കുതിച്ചുകയറ്റം. ഈ സ്ഥിതി തുടർന്നാൽ 2040ഓടെ രാജ്യത്തെ ജനസംഖ്യ 40 കോടി കടക്കുമെന്ന് പാക്കിസ്ഥാന്റെ ആരോഗ്യ സഹമന്ത്രി ഡോ. മുഖ്താർ അഹമ്മദ് ബറാത് പറഞ്ഞു. നിലവിൽ ഏതാണ്ട് 26 കോടി ജനസംഖ്യയുമായി ലോകത്ത് 5-ാം സ്ഥാനത്താണ് പാക്കിസ്ഥാൻ.ലോകത്ത് ഏറ്റവും ഉയർന്ന ജനന നിരക്കുള്ള രാജ്യങ്ങളിലൊന്നും പാക്കിസ്ഥാനാണ്. ഓരോ വർഷവും 60 ലക്ഷം കുട്ടികൾ ജനിക്കുന്നു എന്നാണ് കണക്ക്. സുരക്ഷിതമില്ലാത്ത ലൈംഗികബന്ധങ്ങളും ‘അപ്രതീക്ഷിത’ ഗർഭധാരണങ്ങളും പാക്കിസ്ഥാനിൽ ജനസംഖ്യാ വർധനയ്ക്ക് ഇടയാക്കുന്നുണ്ടെന്ന് ഡോ. ബറാത് പറഞ്ഞു. കുട്ടികൾക്ക് ആവശ്യമായ പോഷകാഹാരം, മികച്ച വിദ്യാഭ്യാസം, പ്രതിരോധ മരുന്നുകൾ തുടങ്ങിയ നൽകാനാകുമോയെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. സുരക്ഷിതമായ ‘ഫാലിമി പ്ലാനിങ്’ പാക്കിസ്ഥാൻ സർക്കാർ ഇപ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ട വിഷയമായി മാറിയെന്നും മന്ത്രി പറഞ്ഞു.
Fashion ⏭️


