NEWS
‘മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നു’: പാക്ക് അധീന കശ്മീരിൽ പ്രക്ഷോഭകർക്കുനേരെ നിറയൊഴിച്ച് പാക്കിസ്ഥാൻ; 20 മരണം

റവാലകോട്ട് ∙ പാക്ക് അധീന കശ്മീരിൽ (പിഒകെ) പ്രക്ഷോഭം അടിച്ചമർത്താൻ പാക്കിസ്ഥാൻ നടത്തിയ പൊലീസ് നടപടിയിൽ ഇരുപതോളം പേർ കൊല്ലപ്പെട്ടു. അമ്പതിലേറെപ്പേർക്ക് പരുക്കേറ്റു. പാക്ക് അധീന കശ്മീരിൽ നടക്കുന്ന തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട റവാലകോട്ടിലെ ദ്രെയിക് എയ്ത്ത് മേഖലയിൽ നടന്ന പ്രതിഷേധത്തിനു നേരെയാണ് പാക്ക് പൊലീസിന്റെ ക്രൂരത.ഇന്നലെ മുതൽ നടന്ന ആക്രമണത്തിൽ ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റി കോർ കമ്മിറ്റി അംഗം ഉമർ നസീർ കശ്മീരിയുടെ സഹോദരൻ ഉസ്മാൻ നസീറുൾപ്പെടെ 20 പേരാണ് കൊല്ലപ്പെട്ടത്. ഇതോടെ ജൂൺ 5ന് പിഒകെയിൽ ആരംഭിച്ച പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 80 ആയി. പൊലീസ് നടപടിയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ റോഡിൽ നിരത്തിക്കിടത്തിയിരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പൊലീസ് ജനക്കൂട്ടത്തിനുനേരെ നിറയൊഴിക്കുകയായിരുന്നുവെന്നാണ് വിവരം.
Fashion ⏭️


