LIFESTYLE

വീ ലവ് യു മെസ്സി! ഇതാണ് ഫുട്‍ബോളിന്റെ ‘മെസ്സി’ഹ കളിച്ചുവളർന്ന വീടും നാടും


ബാർസിലോനയുടെ ഇതിഹാസമായി മാറുന്നതിനും, സ്വന്തം രാജ്യത്തിന് ലോകകിരീടം സമ്മാനിക്കുന്നതിനും, പാരിസ് സെന്റ് ജെർമെയ്ൻ വഴി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ എത്തുന്നതിനും മുൻപ് ലയണൽ മെസ്സി എന്ന കൊച്ചുബാലൻ പന്തുതട്ടി വളർന്ന ഒരു ഇടമുണ്ട് – അർജന്റീനയിലെ റൊസാരിയോ. തന്റെ പതിമൂന്നാം വയസ്സുവരെ സാന്താ ഫെ പ്രവിശ്യയിലെ ഈ വലിയ നഗരത്തിലാണ് മെസ്സി ജീവിച്ചിരുന്നത്. കടുത്ത ന്യൂവെൽസ് ഓൾഡ് ബോയ്‌സ് ആരാധകനും അർജന്റീന ദേശീയ ടീമിന്റെ ഭാവി നായകനുമായ ആ കുട്ടി ഫുട്‌ബോളിനോടുള്ള തന്റെ അടങ്ങാത്ത പ്രണയം കണ്ടെത്തിയതും ഇതേ മണ്ണിൽ വച്ചായിരുന്നുഇന്ന് ലോകം ഒന്നടങ്കം ആദരിക്കുന്ന ഇതിഹാസ താരം, തന്നെ വളർത്തിയ നഗരത്തിന്റെ ഏറ്റവും വലിയ അഭിമാനമാണ്. എക്കാലത്തെയും മികച്ച കളിക്കാരനെ ഫുട്ബോൾ ലോകത്തിന് സംഭാവന ചെയ്തതിന്റെ ആവേശം ഈ നഗരം ഒട്ടും മറച്ചുവയ്ക്കുന്നില്ല.എസ്റ്റാഡോ ഡി ഇസ്രയേൽ 500റൊസാരിയോയിലെ എസ്റ്റാഡോ ഡി ഇസ്രയേൽ തെരുവിലെ 500-ാം നമ്പർ വീടാണ് മെസ്സിയുടെ കുട്ടിക്കാലത്തിന് സാക്ഷ്യം വഹിച്ചത്. അർജന്റീനയുടെ പതാകകളും ലിയോയ്ക്കുള്ള സ്നേഹസന്ദേശങ്ങളും കൊണ്ട് അലങ്കരിച്ച ഒരു വീടാണിത്. ഇന്ന് അവിടെ ആരും താമസിക്കുന്നില്ല, വാതിലുകളും ജനലുകളും പൂർണമായും അടഞ്ഞു കിടക്കുകയാണ്. ഒറ്റനോട്ടത്തിൽ ഉപേക്ഷിക്കപ്പെട്ടതാണെന്ന് തോന്നാമെങ്കിലും, അതിന്റെ ചുമരുകളിൽ വരച്ചുചേർത്ത മെസ്സിയുടെ മനോഹരമായ ചുവർചിത്രം ആ തെരുവിനെ ഇപ്പോഴും സജീവമാക്കി നിർത്തുന്നു.ജനറൽ ലാസ് ഹെറാസ് സ്കൂൾമെസ്സിയുടെ വീടിന് ഏതാനും ബ്ലോക്കുകൾ മാത്രം അകലെയുള്ള പൊതുവിദ്യാഭ്യാസ സ്ഥാപനമാണ് ‘സ്കൂൾ നമ്പർ 66: ജനറൽ ലാസ് ഹെറാസ്’. ഇവിടെയാണ് ലിയോ എഴുത്തും വായനയും പഠിച്ചതും തന്റെ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ ആദ്യ എട്ട് വർഷങ്ങൾ ചെലവഴിച്ചതും. ബാർസിലോനയിലെ അദ്ഭുത ബാലനായി മാറിയ ശേഷം, 2007ൽ മെസ്സി തന്റെ പഴയ വിദ്യാലയത്തിലേക്ക് ഒരു പുനഃസമാഗമത്തിനായി തിരിച്ചെത്തിയിരുന്നു.


Cinema ⏭️

Back to top button