NEWS
അന്നും ‘പുഷ്പ’, ഇന്നും ‘പുഷ്പ’; ‘മഞ്ഞുമ്മലും’ ‘കിഷ്കിന്ധ’യും ജൂറി കണ്ടിരുന്നോ? ; പെരുമ നഷ്ടപ്പെടുന്ന പുരസ്‌കാരങ്ങള്‍

ലോക സിനിമയിലെ തന്നെ മികച്ച സംവിധായകരുടെ പട്ടികയില്‍ മൂന്‍നിരയില്‍ താന്‍ വിലമതിക്കുന്ന ചലച്ചിത്രകാരനാണ് മലയാളിയായ കെ.ജി.ജോര്‍ജെന്നും അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം രാജ്യം ഒരു കാലത്തും നല്‍കിയിട്ടില്ലെന്നും നിരീക്ഷിച്ചത് മലയാള സിനിമയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച ചലച്ചിത്രകാരന്‍മാരില്‍ പ്രഥമ ഗണനീയനായ ലിജോ ജോസ് പല്ലിശേരിയാണ്. ജോര്‍ജിന്റെ മഹത്വത്തില്‍ ദിലീഷ് പോത്തനും രൺജി പണിക്കര്‍ക്കും മുരളിഗോപിക്കും എന്തിന് നമ്മുടെ ബി.ഉണ്ണികൃഷ്ണന് പോലും സംശയമില്ല. എന്നിട്ടും ആജീവനാന്തം അവഗണിക്കപ്പെട്ട ഫിലിം മേക്കറായിരുന്നു അദ്ദേഹം. പുരസ്‌കാരങ്ങളാണോ ഒരു ചലച്ചിത്രകാരന്റെ മികവിന്റെ മാനദണ്ഡം എന്നത് കാലങ്ങളായി നിലനില്‍ക്കുന്ന കാതലായ ചോദ്യമാണ്. മികച്ച സംവിധായകനുളള പുരസ്‌കാരത്തിന് ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ ജോര്‍ജ് പരിഗണിക്കപ്പെട്ടില്ല. ഭരതനും പത്മരാജനും ബാലു മഹേന്ദ്രയ്ക്കും ഇത് തന്നെയായിരുന്നു വിധി. ഇന്ത്യന്‍ സിനിമയില്‍ തിരക്കഥാ രചനയുടെ ഏറ്റവും മികച്ച മാതൃകകള്‍ അവതരിപ്പിച്ച പി.പത്മരാജനും ലോഹിതദാസിനും എന്തുകൊണ്ട് ദേശീയ പുരസ്‌കാരം ലഭിച്ചില്ല എന്ന ചോദ്യം പ്രസക്തമാണ്. നടന്‍ തിലകന്‍ ഇതിന് നല്‍കിയ മറുപടി ശ്രദ്ധേയമാണ്. പുരസ്‌കാരങ്ങള്‍ക്കായി ശ്രമിക്കുന്നവരല്ല അവര്‍. എന്ന് കരുതി എല്ലാ അംഗീകാരങ്ങളും ശ്രമഫലമായി ലഭിക്കുന്നതാണെന്നും അർഥമില്ല. ‘ആടുജീവിതം’ എന്തുകൊണ്ട് അവഗണിക്കപ്പെട്ടു?
Fashion ⏭️


