NEWS
മുഖ്യമന്ത്രിക്ക് എതിരായ പോസ്റ്റുകൾ നീക്കം ചെയ്തത് ആരും ആവശ്യപ്പെട്ടിട്ടല്ല, സാങ്കേതിക പിഴവ്; വിശദീകരണവുമായി മെറ്റ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്തത് ആരും ആവശ്യപ്പെട്ടിട്ടല്ലെന്നും സംഭവിച്ചത് സാങ്കേതിക പിഴവാണെന്നും മെറ്റ. മെറ്റയുടെ ഇന്ത്യൻ നോഡൽ ഓഫിസറാണ് കേരള പൊലീസിന്റെ സൈബർ വിങ്ങിനെ വിവരം അറിയിച്ചത്. നീക്കം ചെയ്ത പോസ്റ്റുകൾ പുനഃസ്ഥാപിക്കുമെന്നും മെറ്റ അറിയിച്ചു. മുഖ്യമന്ത്രിയെ വിമർശിക്കുന്ന പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തിൽ കേരള പൊലീസ് മെറ്റയുടെ വിശദീകരണം തേടിയിരുന്നു. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ എന്നിവരുടെ ചിത്രം ഉപയോഗിച്ചുളള സാമ്പത്തിക തട്ടിപ്പുകൾ തടയാൻ മെറ്റ എഐ ടൂൾ ഉപയോഗിച്ചിരുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിലും വിഡിയോയും ചിത്രങ്ങളും നീക്കം ചെയ്തിരുന്നു. എഐ സോഫ്റ്റ്വെയർ അപ്ഡേഷന്റെ ഭാഗമായി സംഭവിച്ച സാങ്കേതിക പിഴവ് മൂലമാണ് പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതെന്നും കമ്പനി വിശദീകരിച്ചു. കേരളത്തിൽ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്.
Fashion ⏭️


