NEWS
‘തുടർച്ചയായ സൈറനുകൾ ഭയപ്പെടുത്തുന്നു; വൈദ്യുതി നിലയം ആക്രമിക്കപ്പെട്ടാൽ ഉരുകിപ്പോകും; ചിരിക്കാൻ പോലും പേടിയാണ്’

സത്യത്തിൽ ചിരിക്കാൻ പോലും പേടിയാണ്. അടുത്ത നിമിഷം എന്തെന്ന ആശങ്ക. ഏതു രാത്രിയിലും ഇറങ്ങിനടക്കാവുന്ന രാജ്യമായിരുന്നു ഇത്. യുദ്ധം ആ സാഹചര്യം മാറ്റി. ഇപ്പോൾ ചെറിയൊരു യാത്ര ചെയ്യുമ്പോൾ പോലും നെഞ്ചിടിപ്പേറും. തുടർച്ചയായ വ്യോമയാന മുന്നറിയിപ്പുസൈറണുകളും മുന്നറിയിപ്പു സൈറണുകളും ഭയപ്പെടുത്തുന്നു.ആക്രമണങ്ങളിലേറെയും പുലർച്ചെയാണ്; 3 മുതൽ 7 വരെ. ഓരോ പുലരിയും തുടങ്ങുന്നത് മാനസിക സമ്മർദത്തോടെയാണ്. പ്രായമായ മാതാപിതാക്കൾ ഒപ്പമുള്ളവരുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ അവരെ സുരക്ഷിതമായി വിമാനത്താവളത്തിൽ എത്തിക്കാനാകുമോ എന്ന പേടിയുണ്ട്.എങ്കിലും യുദ്ധഭീതി നീങ്ങുന്നില്ല. പിറന്ന മണ്ണിൽ തിരിച്ചെത്താനാവുമോ എന്നുറപ്പില്ലാതെയാണു പ്രവാസികൾ ഓരോ രാത്രിയും കിടക്കുന്നത്.
Fashion ⏭️


