NEWS

വൈക്കം– കോട്ടയം-എറണാകുളം റോഡ്: കെഎസ്ആർടിസി ചെയിൻ സർവീസ് ആരംഭിക്കണം, പ്രമേയം പാസാക്കി നഗരസഭ


വൈക്കം ∙ വൈക്കം വഴി കോട്ടയം-എറണാകുളം റൂട്ടിലും തിരിച്ചും കെഎസ്ആർടിസി ചെയിൻ സർവീസ് ആരംഭിക്കണമെന്ന് വൈക്കം നഗരസഭ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. ക്ഷേത്ര നഗരമായ വൈക്കത്തു നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്കും, എറണാകുളത്തേക്കും യാത്ര ചെയ്യാൻ ആവശ്യമായ ബസ് സർവീസുകൾ നിലവിലില്ല. കോട്ടയത്തേക്കും എറണാകുളത്തേക്കും വൈക്കത്തു നിന്നും ഏറ്റവും കൂടുതൽ യാത്രക്കാരുള്ളതാണ് എറണാകുളം, കോട്ടയം റൂട്ടുകൾ. രാത്രികാലങ്ങളിൽ കോട്ടയത്തു നിന്നും എറണാകുളത്തു നിന്നും ബസ് സർവീസുകൾ ഇല്ലെന്നു തന്നെ പറയാം. ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിന് ചെയിൻ സർവീസ് ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നഗരത്തിലെ പ്രധാന കനാലുകളിൽ ഒന്നായ പെരിഞ്ചില തോട് വശങ്ങൾ കല്ലുകെട്ടി സംരക്ഷിക്കണമെന്നും നഗരസഭ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. അധ്യക്ഷൻ അബ്ദുൽ സലാം റാവുത്തർ അധ്യക്ഷത വഹിച്ചു. ഇടവട്ടം ജയകുമാർ, ഡി.രഞ്ജിത്ത് കുമാർ എന്നിവരാണ് പ്രമേയങ്ങൾ അവതരിപ്പിച്ചത്.


Fashion ⏭️

Back to top button