NEWS
‘പ്രായമാണ് പ്രശ്നം’; കൗമാരക്കാർക്ക് സമൂഹമാധ്യമങ്ങളിൽ രാത്രികാല കർഫ്യൂ, നിയമം നടപ്പാക്കാൻ യുകെ

ലണ്ടൻ ∙ കൗമാരക്കാരുടെ സമൂഹമാധ്യമ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളേർപ്പെടുത്താൻ ഒരുങ്ങി ബ്രിട്ടിഷ് സർക്കാർ. 16, 17 വയസ്സുള്ള കൗമാരക്കാർക്കായി സമൂഹമാധ്യമ ആപ്പുകളിൽ രാത്രികാല ‘ഡിഫോൾട്ട് കർഫ്യൂ’ ഏർപ്പെടുത്തുമെന്ന് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ പൂർണമായി നിരോധിക്കാനുള്ള നീക്കങ്ങൾക്ക് പിന്നാലെയാണ് മുതിർന്ന കൗമാരക്കാർക്കായും പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. പുതിയ നിയമപ്രകാരം അർധരാത്രി 12 മണി മുതൽ പുലർച്ചെ 6 മണി വരെ 16,17 വയസ്സ് പ്രായത്തിലുള്ളവർക്ക് സമൂഹമാധ്യമ ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കില്ല. ആപ്പുകളുടെ ‘ഡിഫോൾട്ട്’ സെറ്റിങ്സിൽ തന്നെ ഈ മാറ്റം നിലവിൽ വരും. എന്നാൽ ഉപയോക്താക്കൾക്ക് ആവശ്യമെങ്കിൽ സെറ്റിങ്സിൽ മാറ്റം വരുത്താൻ സാധിക്കും. കൂടാതെ, കുട്ടികളെ കൂടുതൽ സമയം ഫോണിൽ തന്നെ നിലനിർത്താൻ സഹായിക്കുന്ന റീലുകളും വിഡിയോകളും ഒന്നിനുപിറകെ ഒന്നായി പ്ലേ ആകുന്ന ഓട്ടോ പ്ലേ ഫീച്ചറുകളും ഡിഫോൾട്ടാകും.
Fashion ⏭️


