AUTO

ഇറാനിലെത്തിയത് റഷ്യയുടെ ‘പറക്കും സൈനിക ആസ്ഥാനം’! ആശങ്കയോടെ യുഎസും ഇസ്രയേലും; ‘ഡൂംസ്ഡേ’ വിമാനം മടങ്ങിയാലും ആ ഭീതി തുടരും?


പശ്ചിമേഷ്യ വീണ്ടുമൊരു യുദ്ധഭീതിയുടെ നിഴലിൽ നിൽക്കുമ്പോൾ റഷ്യ നടത്തിയത് അതീവ നിർണായകമായ ഒരു നീക്കമാണ്. ജൂലൈ 13ന് മോസ്കോയിലെ നുക്കോവോ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന, അതീവ രഹസ്യ സ്വഭാവമുള്ള റഷ്യൻ വ്യോമസേനയുടെ ആഡംബര-തന്ത്രപ്രധാന വിമാനം ടെഹ്‌റാനിലെ ഇമാം ഖമനയി രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോൾ അത് വെറുമൊരു ഔദ്യോഗിക സന്ദർശനമായിരുന്നില്ല. റഷ്യൻ പ്രസിഡൻഷ്യൽ ഫ്ലൈറ്റ് സ്ക്വാഡ്രന്റെ പക്കലുള്ള, റഷ്യയുടെ അത്യാധുനിക എയർബോൺ കമാൻഡ് പോസ്റ്റായ ടുപോളേവ് ടിയു-214പിയു (RA-64531) എന്ന വിമാനമാണ് ഇറാനിൽ എത്തിച്ചേർന്നത്.എന്താണ് ടിയു-214പിയു വിമാനം?ഒരു യാത്രാവിമാനത്തിന്റെയോ ബോംബറിന്റെയോ ആകൃതിയുള്ളതു കൊണ്ട് ഈ വിമാനത്തിന്റെ ഭീകരത പെട്ടെന്ന് ആർക്കും മനസ്സിലായെന്നു വരില്ല. കമേഴ്‌സ്യൽ യാത്രാവിമാനമായ ടിയു-214 നെ അടിസ്ഥാനമാക്കി റഷ്യൻ ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ നിർമിച്ചെടുത്ത ഒരു ‘പറക്കും സൈനിക ആസ്ഥാനം’ ആണിത്. റഷ്യൻ ഭാഷയിലെ ‘Punkt Upravleniya’ (കമാൻഡ് പോസ്റ്റ്) എന്നതിന്റെ ചുരുക്കരൂപമാണ് ‘PU’.മാധ്യമങ്ങൾ ഇതിനെ ‘ഡൂംസ്‌ഡേ പ്ലെയിൻ’ (ലോകാവസാന വിമാനം) എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും, സാങ്കേതികമായി റഷ്യയുടെ യഥാർഥ ആണവ സുരക്ഷാ വിമാനം ഇതിലും പഴക്കമേറിയ Ilyushin Il-80 ആണ്. എന്നാൽ അതിനെയെല്ലാം മറികടക്കുന്ന ആധുനിക കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കാണ് ടിയു-214പിയു വിമാനത്തിനുള്ളത്.സാങ്കേതിക തികവും പ്രതിരോധ മികവും


Sports ⏭️

Back to top button