NEWS

പ്രിയദർശിനിയും ഫാസ്റ്റ് പാസഞ്ചർ ബസും കൂട്ടിയിച്ച് അപകടം; നിരവധിപേർക്ക് പരിക്ക്

കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം (screengrab)

മാനന്തവാടി: വയനാട് കൈതക്കലിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധിപേർക്ക് പരിക്കേറ്റു. കണ്ണൂരിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുന്ന പ്രിയദർശിനി ബസും മാനന്തവാടിയിൽ നിന്ന് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസുമാണ് കൂട്ടിയിടിച്ചത്.

പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9.24ഓടെയാണ് അപകടം നടന്നത്. പ്രിയദർശിനിയിൽ നിരവധി യാത്രക്കാർ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു.

RELATED TOPICS: KSRTC BUS ACCIDENT, WAYANAD ACCIDENT, PRIYADARSHINI BUS, MANANTHAVADY BUS CRASH, KSRTC BUS APAKADAM

Read News ⏭️

Back to top button