NEWS

പന്ത്രണ്ടുകാരിയുടെ കൊലപാതകം: പ്രതിഷേധിച്ച മമത ബാനർജി വീട്ടുതടങ്കലിൽ; കുട്ടിയുടെ കുടുംബത്തെ കാണാതിരിക്കാനെന്ന് തൃണമൂൽ


കൊൽക്കത്ത ∙ സൗത്ത് 24 പർഗാനാസിലെ ബരായിപുരിൽ 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ കലാപം രൂക്ഷമാകുന്നു. സംഭവസ്ഥലത്തേക്ക് പുറപ്പെടാനിരുന്ന മമത ബാനർജിയെ വീട്ടുതടങ്കലിലാക്കിയതായി തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. കാളിഘട്ടിൽ മമത ബാനർജിയുടെയും അഭിഷേക് ബാനർജിയുടെയും വീടുകൾക്കു മുൻപിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചെന്നും പെൺകുട്ടിയുടെ കുടുംബത്തെ മമത കാണാതിരിക്കാനാണ് നടപടിയെന്നും തൃണമൂൽ ആരോപിക്കുന്നു.  എന്നാൽ പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാണ് തൃണമൂൽ ശ്രമിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.‘മമത ബാനർജിയുടെയും അഭിഷേക് ബാനർജിയുടെയും വീടുകൾക്കു മുന്നിലെ പൊലീസ് സുരക്ഷയുടെ ദൃശ്യങ്ങൾ ആശങ്കപ്പെടുത്തുന്നുവെന്ന് തൃണമൂൽ നേതാവ് ഡെറക് ഒബ്രയാൻ എക്സിൽ പറഞ്ഞു. എന്തിനാണ് കേന്ദ്രസേന മമതയുടെയും അഭിഷേകിന്റെയും സ‍ഞ്ചാരസ്വാതന്ത്ര്യം തടയുന്നതെന്നും വീടിനുള്ളിൽ അവരെ തടഞ്ഞുനിർത്തിയിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.(Disclaimer: ഈ വാർത്തയ്‌ക്കൊപ്പമുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @derekobrienmp എന്ന എക്സ് അക്കൗണ്ടിൽനിന്ന് എടുത്തിട്ടുള്ളതാണ്.)


Source link

Back to top button