NEWS

കാർ പിന്നോട്ടെടുക്കാൻ സ്കൂട്ടർ ഒതുക്കിയില്ല; യുവാവിന് ക്രൂരമർദനം, കേൾവി നഷ്ടമായി


കൊച്ചി∙ കാർ പിന്നോട്ടെടുക്കുന്നതിന് സ്കൂട്ടർ ഒതുക്കി നിർത്തി നൽകിയില്ലെന്ന് ആരോപിച്ച് യുവാവിനു ക്രൂരമർദനം. വാഴക്കാല പടമുഗളിൽ താമസിക്കുന്ന സുധീഷിനാണു മർദനമേറ്റത്. നാലുപേർ ചേർന്നാണു മർദിച്ചത്. തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലാ റജിസ്ട്രേഷനിലുള്ള കാർ ഉടമകളെ ബന്ധപ്പെട്ട് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും പ്രതികളുടെ ഫോൺ ഇപ്പോൾ സ്വിച്ച് ഓഫ് ആണ്.ഈ മാസം 22 നായിരുന്നു സംഭവം. രാത്രി 10.04 ന് പാലാരിവട്ടം – സിവിൽ ലൈൻ റോഡിൽ വച്ചായിരുന്നു സംഭവം. നാലംഗ സംഘം സഞ്ചരിച്ച കാർ പിന്നിലേക്കെടുക്കുന്നതിനു കൂട്ടത്തിലൊരാൾ സ്കൂട്ടർ തടഞ്ഞു നിർത്തി. എന്നാൽ ഇതു കണക്കാക്കാതെ സ്കൂട്ടർ മുന്നോട്ടെടുത്ത സുധീഷിനെ ‘എന്താ നിനക്ക് വണ്ടി നിർത്തിയാൽ’ എന്നു ചോദിച്ചു മുഖത്തടിക്കുകയായിരുന്നു. തുടർന്ന് നെഞ്ചിലും ഇടതു ചെവിക്കും അടിച്ചു. സുധീഷിനെ നിലത്തിട്ടു ചവിട്ടി. മർദനത്തിൽ സുധീഷിന്റെ ഒരു ചെവിയുടെ കേൾവിക്കു തകരാർ സംഭവിച്ചു. ദേഹത്താകെ മുറിവേറ്റു.


Fashion ⏭️

Back to top button