NEWS
‘ഹയർ യു സൂൺ’; തൊഴിലും തൊഴിലാളിയും തരും പോർട്ടൽ റെഡി

കോഴിക്കോട് ∙ 10 വർഷം മുൻപ് ഒരു തൊഴിൽമേളയിൽ ജോലി തേടിയെത്തിയ രണ്ടു കൂട്ടുകാർ സ്വന്തമായി ഒരു പോർട്ടൽ തുടങ്ങി. തൊഴിലന്വേഷകർക്കും കമ്പനികൾക്കും ഒരുപോലെ ഗുണകരമായ ‘ഹയർ യു സൂൺ’ (www.hireyousoon.com) പോർട്ടലാണ് ഇപ്പോൾ ഗൂഗിളിൽ മികച്ച ജോബ് പോർട്ടലെന്നു തിരഞ്ഞാൽ ആദ്യം മുന്നിലെത്തുക. കോഴിക്കോട് ആസ്ഥാനമായാണ് എച്ച്ആർ-ടെക് വിഭാഗത്തിലുള്ള ഈ സ്റ്റാർട്ടപ്പ് പ്രവർത്തനം തുടങ്ങിയത്.കോഴിക്കോട് സ്വദേശിയായ എ.വിഭുവും മലപ്പുറം സ്വദേശിയായ പി.ടി.മുഹമ്മദ് ഫാസിലും സൈബർ പാർക്കിലെ ഒരു തൊഴിൽമേളയിലാണ് പരിചയപ്പെട്ടത്. ഇരുവരും ഒരുമിച്ച് ജോലി ചെയ്തു തുടങ്ങിയതോടെ കൂട്ടുകാരായി മാറി. വിദേശത്തെ കമ്പനിയുടെ വെബ്സൈറ്റുമായി ബന്ധപ്പെട്ട പ്രോജക്ട് ചെയ്യുമ്പോഴാണ് തൊഴിലന്വേഷകർക്കും കമ്പനികൾക്കും ഒരു പോലെ ഉപയോഗിക്കാവുന്ന പോർട്ടൽ നിർമിക്കാമെന്ന ചിന്ത വന്നത്. ഇരുവരും ചേർന്ന് ഹൈലൈറ്റ് ബിസിനസ് പാർക്കിൽ സൂൺസോഫ്റ്റ് സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സ്ഥാപനം തുടങ്ങി. ഇവരുടെ സ്റ്റാർട്ടപ്പായ ‘ഹയർ യൂ സൂൺ’ സ്റ്റാർട്ടപ് ഇന്ത്യയുടെയും കേരള സ്റ്റാർട്ടപ്പ് മിഷന്റെയും അംഗീകാരം നേടി.കമ്പനികൾക്ക് ഓൺലൈനായി വോക്ക് ഇൻ ഇന്റർവ്യൂകൾ നടത്താനുള്ള സൗകര്യവുമുണ്ട്. എഐ ഉപയോഗിച്ച് തൊഴിലന്വേഷകരുടെ വിവരങ്ങൾ ക്രോഡീകരിച്ച് അതതു കമ്പനികൾക്ക് തങ്ങൾക്കാവശ്യമുള്ള യോഗ്യതയുള്ളവരെ വളരെ കുറഞ്ഞ സമയം കൊണ്ട് തിരഞ്ഞെടുക്കാനും കഴിയും.
Fashion ⏭️


