NEWS
ഓണവിപണി സജീവമാക്കാന്‍ 253 കോടി രൂപ; അടിയന്തര അനുമതി നൽകി സർക്കാർ

തിരുവനന്തപുരം ∙ ഓണവിപണി സജീവമാക്കാന്‍ 253 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍. ഓണവിപണി നടത്തിപ്പിനായി സപ്ലൈക്കോയ്ക്ക് 200 കോടിയും എഎവൈ വിഭാഗത്തിനു (മഞ്ഞ കാര്‍ഡ്) ഓണക്കിറ്റിനായി 53 കോടിയുമാണ് അടിയന്തരമായി അനുവദിച്ചിരിക്കുന്നത്. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ അഭ്യര്‍ഥന പ്രകാരം മുഖ്യമന്ത്രി വി.ഡി.സതീശന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് തുക അനുവദിച്ചത്. മുന്‍ സര്‍ക്കാരുകളൊന്നും ഇത്രയും തുക ഒന്നിച്ച് അനുവദിച്ചിരുന്നില്ലെന്നു ഭക്ഷ്യമന്ത്രി അറിയിച്ചു. പുതുക്കിയ ബജറ്റില്‍ 315 കോടി രൂപ അനുവദിച്ചതില്‍, 20 കോടി ആദ്യം ലഭിച്ചിരുന്നു. ചെലവഴിച്ചശേഷം കൂടുതല്‍ തുക ആവശ്യമുണ്ടെങ്കില്‍ സര്‍ക്കാരിനെ വീണ്ടും സമീപിക്കാം. സര്‍ക്കാരിന്റെ വിപണി ഇടപെടൽ കൂടുതല്‍ കാര്യക്ഷമമാക്കാനും, വിലക്കയറ്റം നിയന്ത്രിക്കാനുമുള്ള മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന്‍ സ്‌കീമില്‍ നിന്ന് തുക അനുവദിക്കണമെന്നു ഭക്ഷ്യമന്ത്രി അഭ്യര്‍ഥിച്ചിരുന്നു.
Fashion ⏭️

