NEWS
സ്വർണവില രാജ്യാന്തര വിപണിയിൽ താഴേക്ക്; കേരളത്തിൽ എന്നിട്ടും മേലോട്ട്, ഇന്നും ‘വമ്പൻ’ കയറ്റം

സ്വർണവില രാജ്യാന്തര വിപണിയിൽ താഴ്ന്നിറങ്ങിയിട്ടും കേരളത്തിൽ കൂടിക്കൊണ്ടേയിരിക്കുന്നു. ഇന്നു സംസ്ഥാനത്ത് വില ഗ്രാമിന് 70 രൂപ വർധിച്ച് 13,500 രൂപയായി. 560 രൂപ ഉയർന്ന് 1,08,000 രൂപയാണ് പവൻവില. ഇന്നലെ പവന് ഒറ്റയടിക്ക് 1680 രൂപ വർധിച്ചിരുന്നു.രാജ്യാന്തരവില ഔൺസിന് 22 ഡോളർ താഴ്ന്ന് 4123 ഡോളറിലാണ് ഇപ്പോഴുള്ളത്. ഇന്നലെ കേരളത്തിൽ വില നിശ്ചയിക്കുമ്പോഴും വില ഏറക്കുറെ സമാനമായിരുന്നു. എന്നിരുന്നിട്ടും, ഇന്ന് കേരളത്തിൽ വില കൂടി. ഇന്ത്യൻ രൂപയും ഇന്ന് ഡോളറിനെതിരെ 8 പൈസ ഉയർന്ന് 96.49ൽ ആണ് വ്യാപാരം തുടങ്ങിയത്. ഇതും സ്വർണവില കുറയാൻ അനുകൂലമായ ഘടകമാണ്. പക്ഷേ, കടകവിരുദ്ധമായി കേരളത്തിൽ വില ഉയരുകയാണുണ്ടായത്.
Fashion ⏭️


