NEWS

‘തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി, ദേഹോപദ്രവമേൽപ്പിച്ചു’; ഗവ.കോളജിൽ റാഗിങ്: 13 പേർക്ക് സസ്പെൻഷൻ


കാസര്‍കോട്∙ ഗവ. കോളജില്‍ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥി റാഗിങ്ങിനിരയായ സംഭവത്തില്‍ രണ്ടും മൂന്നും വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ 13 പേരെ പ്രിന്‍സിപ്പല്‍ വി.എസ്. അനില്‍കുമാര്‍ സസ്‌പെന്‍ഡ് ചെയ്തു. ജൂലൈ 13ന് കോളജ് ക്യാംപസില്‍ വച്ചു നടന്ന റാഗിങ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഒരു സംഘം വിദ്യാര്‍ഥികള്‍ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തതായാണ് ആരോപണം. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥി രക്ഷിതാക്കളെ വിവരം അറിയിക്കുകയും തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും ചെയ്തു.


Fashion ⏭️

Back to top button