NEWS

ജോധ്പുർ ജയിലിൽ ജീവപര്യന്തം തടവുകാർക്ക് മാംഗല്യം; കൊലക്കേസ് പ്രതികൾ ഇനി ജീവിത പങ്കാളികൾ


ജോധ്പുർ ∙ രാജസ്ഥാനിലെ ജോധ്പുരിലുള്ള മണ്ഡോർ തുറന്ന ജയിൽ ബുധനാഴ്ച ഒരു വിവാഹത്തിനു വേദിയായി. വരൻ നാഗ്പുർ സ്വദേശി മൂലാറാം ഭാട്ടി (33), വധു മുംബൈ സ്വദേശി സീമ ഘട്സെ (31). ഇരുവരും കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്നവർ. രാജസ്ഥാൻ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു തടവുകാരുടെ വിവാഹിതരായത്. ഏതാനും മണിക്കൂറേക്ക് ജയിൽ വിവാഹ മണ്ഡപമായി. കയ്യാമത്തിനു പകരം വധൂവരന്മാരുടെ കയ്യിൽ വരണമാല്യങ്ങൾ. പുരോഹിതൻ ചൊല്ലിയ വിവാഹമന്ത്രങ്ങളുടെ അകമ്പടിയോടെ ഇരുവരും ഫേര പൂർത്തിയാക്കി. പൊലീസ് ഉദ്യോഗസ്ഥരും ജയിൽ ജീവനക്കാരുമടക്കം 21 പേർ മാത്രം സാക്ഷിയായി. 


Fashion ⏭️

Back to top button