NEWS

ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തകർത്ത ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാന മന്ദിരം പുനർനിർമിച്ചു; പാക്ക് സർക്കാർ നൽകിയത് 25 കോടി രൂപ


ഇസ്‍ലാമാബാദ് ∙ 2025 മേയിൽ നടന്ന ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യൻ വ്യോമസേന തകർത്ത ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാന മന്ദിരത്തിന്റെ പുനർനിർമാണം പൂർത്തിയായതായി റിപ്പോർട്ടുകൾ. പഞ്ചാബ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഭീകര സംഘടനയുടെ ആസ്ഥാന മന്ദിരം പുനർനിർമിക്കാൻ പാക്ക് സർക്കാർ തവണകളായി 25 കോടി രൂപ നൽകിയെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ആക്രമണത്തിൽ തകർന്ന കെട്ടിടത്തിനു വലിയ രീതിയിൽ അറ്റകുറ്റപ്പണികൾ വേണ്ടിവന്നിരുന്നു.മേൽക്കൂരയിൽ വിള്ളൽ വീഴ്ത്തി കെട്ടിടത്തിനുള്ളിലേക്കു കടന്ന മിസൈലുകൾ കെട്ടിടത്തിന്റെ പ്രധാന ഹാളിൽ വലിയ ഗർത്തങ്ങൾ ഉണ്ടാക്കിയിരുന്നു. എന്നാൽ ഇവ നികത്തി മാർബിൾ വിരിച്ചാണ് പുനർനിർമാണം പൂർത്തിയാക്കിയതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടു ചെയ്യുന്നു. സെൻട്രൽ ഹാൾ പുനർനിർമിക്കുന്നതിന് മാത്രമായി 11 കോടി പാക്ക് രൂപ ചെലവായി. 2025 ലെ പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായിട്ടാണ് ഓപ്പറേഷൻ സിന്ദൂറിന് ഇന്ത്യ തുടക്കം കുറിച്ചത്.


Fashion ⏭️

Back to top button