NEWS

ഇടവേള ‘വലിയ യുദ്ധത്തിന്റെ’ ഒരുക്കം? ഏഴാം കൂടിക്കാഴ്ചയ്ക്കു നെതന്യാഹു, ട്രംപിനു മുന്നിൽ രണ്ടു സാധ്യതകൾ, ക്രൂഡോയിൽ നിന്നു കത്തും?


രണ്ടാഴ്ചയ്ക്കിടെ ആദ്യമായി ഇറാനും യുഎസും പരസ്പരമുള്ള ആക്രമണത്തിനു താൽകാലിക ഇടവേള നൽകി. എങ്കിലും രാജ്യാന്തര വിപണികൾക്ക് ആശ്വസിക്കാൻ വകയില്ല. ഹോർമൂസിനു പുറമെ ചെങ്കടലിലും സംഘർഷം നീണ്ടതാണ് വിപണിയെ ആശങ്കയിലാഴ്ത്തുന്നത്. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതർ സൗദി സേനയുമായി ഏറ്റുമുട്ടിയെന്ന ‌‌വാർത്ത പുറത്തുവന്നത് അടുത്ത ദിവസങ്ങളിൽ ക്രൂഡോയിൽ വില വീണ്ടും ബാരലിന് 100 ഡോളറിനു മുകളിലെത്തിക്കും. ‌ചെങ്കടൽവഴിയുള്ള എണ്ണനീക്കം തടസ്സപ്പെട്ടെന്ന ആശങ്കയാണ് തിരിച്ചടിയാകുന്നത്.അതിനിടെ, ഇറാനെതിരെ വലിയ ആക്രമണമുണ്ടാകുമെന്നു പ്രഖ്യാപിച്ച ശേഷം ഡോണൾഡ് ട്രംപ് അതിൽനിന്നു പിൻമാറിയത് കൂടുതൽ ശക്തിയോടെ ആക്രമണം നടത്താനാണെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. യുഎസ് കൂടുതൽ ശക്തമായി യുദ്ധത്തിലേക്കു തിരിച്ചുവരുമെന്നാണ് ഇസ്രയേൽ വിശ്വസിക്കുന്നത്. യുഎസുമായി ചേർന്ന് ഇസ്രയേൽ വലിയ സൈനികനീക്കത്തിന് ഒരുങ്ങുകയാണെന്നും സമവായത്തിനു കൂടുതൽ സമയം നൽകാനാണ് വെള്ളി, ശനി ദിവസങ്ങളിൽ‍ ആക്രമണത്തിന് അവധി കൊടുത്തതെന്നും റിപ്പോർട്ടുകളുണ്ട്. ട്രംപിനു മുന്നിൽ രണ്ട് സാധ്യതകൾ


Fashion ⏭️

Back to top button