NEWS
ഛത്രപതി ശിവജിയുടെ ‘പുലി നഖ’ ചിഹ്നവുമായി ഇന്ത്യൻ നാവികസേനയുടെ ‘മാൽവൻ’; കൊച്ചിൻ ഷിപ്യാർഡിന് വീണ്ടും അഭിമാനം!

ഇന്ത്യൻ സമുദ്രതീരങ്ങളുടെ സുരക്ഷയ്ക്ക് കോട്ട കെട്ടാൻ നാവികസേനയുടെ ഏറ്റവും പുതിയ ആയുധമായ ‘മാൽവൻ’ (INS Malvan) സജ്ജമായിക്കഴിഞ്ഞു. പൂർണമായും ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ആന്റിസബ്‌മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW SWC) പരമ്പരയിലെ രണ്ടാമത്തെ യുദ്ധക്കപ്പലാണ് മാൽവൻ. ജൂലൈ 22ന് കപ്പൽ ഔദ്യോഗികമായി ഇന്ത്യൻ നാവികസേനയുടെ ഭാഗമാകും. കേന്ദ്ര സർക്കാരിന്റെ ‘മേക് ഇന്‍ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ പദ്ധതികളുടെ ഭാഗമായി കേരളത്തിന്റെ അഭിമാനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) ആണ് ഈ അത്യാധുനിക കപ്പൽ രൂപകൽപ്പന ചെയ്ത് നിർമ്മിച്ചിരിക്കുന്നത്.’പുലി നഖ’ ചിഹ്നവും യുദ്ധവീര്യവും’Silent. Swift. Lethal’ (നിശബ്ദത, അതിവേഗം, മാരകം) എന്നതാണ് ഈ യുദ്ധക്കപ്പലിന്റെ പ്രധാന ആപ്തവാക്യം. ‘സൈലന്റ് ക്ലോസ്’ (Silent Claws) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ കപ്പൽ, ശത്രുക്കളുടെ കണ്ണിൽപ്പെടാതെ അതീവ രഹസ്യമായി നീങ്ങാനും സമുദ്രാന്തർഭാഗത്ത് ഒളിച്ചിരിക്കുന്ന ശത്രു അന്തർവാഹിനികളെ കണ്ടെത്തി തകർക്കാനും ശേഷിയുള്ളതാണ്.
Fashion ⏭️


