NEWS

ഗോവിന്ദൻ വർഗവഞ്ചകൻ, നാണമുണ്ടേൽ രാജി വയ്ക്കണം: ജി.സുധാകരൻ

അമ്പലപ്പുഴ: പാർട്ടി ഭരണഘടനയ്‌ക്കെതിരെ പ്രവർത്തിച്ച ഗോവിന്ദൻ, ഒരു ‘വർഗവഞ്ചകനാ’ണെന്നും നാണമുണ്ടെങ്കിൽ പാർട്ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നും ജി.സുധാകരൻ എം.എൽ.എ. അമ്പലപ്പുഴയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വർഗവഞ്ചകൻ’ എന്താണെന്ന് അറിയില്ല.

കസേരയിലിരുന്ന് ആളാകുന്ന ഗോവിന്ദൻ ഒരു കമ്മ്യൂണിസ്റ്റല്ല. സ്വയം തിരുത്താൻ കഴിയാത്തയാൾക്ക് എങ്ങനെയാണ് മറ്റുള്ളവരെ തിരുത്താനാകുക. തൊഴിലാളികളും കൃഷിക്കാരുമാണ് വർഗങ്ങൾ. എതിർവിഭാഗമായ മുതലാളിത്ത സാമ്രാജ്യത്വ ശക്തികൾക്കും ബൂർഷ്വാവർഗത്തിനും സന്തോഷമുണ്ടാക്കി സ്വന്തംവർഗത്തെ പരാജയപ്പെടുത്തുന്ന ഗോവിന്ദനാണ് വർഗവഞ്ചകൻ. തെറ്റ് പറ്റിയാൽ തിരുത്തണം. അല്ലാത്തവർ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാകും. ഗോവിന്ദന് പാർട്ടി നശിക്കട്ടെയെന്ന ചിന്തയാണ്. സെക്രട്ടറിയായിരിക്കെ എല്ലാ തിരഞ്ഞെടുപ്പിലും തോറ്റ അയാൾക്ക് സ്ഥാനത്തിരിക്കാൻ നാണമില്ലേ. കോൺഗ്രസിന്റെ ചെളിക്കുണ്ടിൽ വീണെന്നാണ് ഒരു പോളിറ്റ് ബ്യൂറോ അംഗം പറയുന്നത്. തമിഴ്നാട്ടിൽ കോൺഗ്രസും മുസ്ലിംലീഗും ഡി.എം.കെയും ഉൾപ്പെടുന്ന മുന്നണിയിലല്ലേ സി.പി.എമ്മും സി.പി.ഐയും ഉള്ളത്. സ്വതന്ത്രനാണെന്നും മുഖ്യമന്ത്രിയുടെ നല്ല കാര്യങ്ങളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 പിണറായി വിജയനെ ആക്ഷേപിക്കില്ല

പ്രതിപക്ഷനേതാവ് പിണറായി വിജയനെ വ്യക്തിപരമായി ആക്ഷേപിക്കില്ല. ആ സ്‌നേഹം ഒരിക്കലും മറക്കില്ല. രാഷ്ട്രീയ വിയോജിപ്പാണുള്ളത്. ഇപ്പോഴും പവർഫുള്ളാണ്. പ്രതിപക്ഷനേതാവായ മുൻ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ആരുമില്ല. തങ്ങളെപ്പോലെയുള്ളവർ നേരത്തെ ഉണ്ടായിരുന്നു. കൂടെയുള്ളവരെ ചുമക്കേണ്ട ഗതികേടിലാണ് പിണറായി- അദ്ദേഹം പറഞ്ഞു.

 നെ​യ്മ​റെ​ ​പോ​ലെ സി.​പി.​എം​ ​വി​ട​വാ​ങ്ങും

​വേ​ൾ​ഡ് ​ക​പ്പി​ൽ​ ​ബ്ര​സീ​ലി​ന്റെ​ ​പ​രാ​ജ​യ​ത്തെ​ ​തു​ട​ർ​ന്ന് ​നെ​യ്മ​ർ​ ​വി​ട​വാ​ങ്ങ​ൽ​ ​പ്ര​ഖ്യാ​പി​ച്ച​ത് ​പോ​ലെ​ ​ഇ​നി​ ​കേ​ൾ​ക്കേ​ണ്ട​ ​വാ​ർ​ത്ത​ ​കേ​ര​ള​ ​രാ​ഷ്ട്രീ​യ​ത്തി​ൽ​ ​നി​ന്ന് ​സി.​പി.​എ​മ്മി​ന്റെ​ ​വി​ട​വാ​ങ്ങ​ലാ​ണെ​ന്ന് ​(​ഡെ​മോ​ക്രാ​റ്റി​ക് ​മാ​ർ​ക്സി​സ്റ്റ് ​ഫ്ര​ണ്ട് ​)​ ​ഡി.​എം.​എ​ഫ് ​ക​ൺ​വീ​ന​ർ​ ​പി.​കെ.​ശ​ശി.​ ​പാ​ല​ക്കാ​ട് ഡി.എം.​എ​ഫി​ന്റെ​ ​സം​സ്ഥാ​ന​ത​ല​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​തു​ട​ക്കം​ ​കു​റി​ച്ച് ​സം​ഘ​ടി​പ്പി​ച്ച​ ​ന​യ​പ്ര​ഖ്യാ​പ​ന​ ​ക​ൺ​വെ​ൻ​ഷ​നി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​സി.​പി.​എം​ ​ഇ​പ്പോ​ൾ​ ​ഐ.​സി.​യു​വി​ലാ​ണ്.​ ​അ​ടു​ത്ത​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​മു​മ്പ് ​പ​ള്ളി​ക്കാ​ട്ടി​ലേ​ക്ക് ​എ​ടു​ക്കുമെന്നും പറഞ്ഞു​.​ ​മ​ന്ത്രി​ ​സി.​പി.​ജോ​ൺ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.


Source link
NEWS

Read News

Read News✅

Back to top button