NEWS
‘പ്രധാനമന്ത്രിയേക്കാൾ ഉയർന്ന ശമ്പളം; പിഎസ്‌സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം വെട്ടിക്കുറയ്ക്കണം’

തിരുവനന്തപുരം ∙ പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും നൽകി വരുന്ന അതിഭീമമായ ശമ്പളം വെട്ടിക്കുറയ്ക്കാൽ സർക്കാർ തയാറാവണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഇന്ത്യയുടെ പ്രധാനമന്ത്രി, കേരളത്തിന്റെ മുഖ്യമന്ത്രി എന്നിവരേക്കാൾ ഉയർന്ന ശമ്പളമാണ് പിഎസ്‌സി അംഗങ്ങൾക്ക് നൽകുന്നത്. 2025ലെ ശമ്പള പരിഷ്ക്കരണം പ്രകാരം പിഎസ്‌സി ചെയർമാനു 4.10 ലക്ഷം രൂപയും അംഗങ്ങൾക്ക് 4 ലക്ഷം രൂപയുമാണ് മൊത്ത ശമ്പളം. പ്രധാനമന്ത്രിയ്ക്ക് 2.80 ലക്ഷം രൂപയും മുഖ്യമന്ത്രിക്ക് 1.85 ലക്ഷം രൂപയും മാത്രമാണ് ശമ്പളമെന്നും ചെറിയാൻ ഫിലിപ്പ് ഫെ്യ്സ്ബുക്കിൽ കുറിച്ചു.പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. നീതിബോധവും അർഹതയും യോഗ്യതയും ഉള്ള കളങ്കരഹിതരെയാണ് പിഎസ്‌സിയുടെ ഉന്നതസ്ഥാനങ്ങളിൽ നിയമിക്കേണ്ടതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
Source link


