NEWS
തിരുവനന്തപുരത്ത് ഹോട്ടലിൽ തീപിടിത്തം; താമസക്കാരെ ഒഴിപ്പിച്ചു, തീയണയ്ക്കാൻ ശ്രമം

തിരുവനന്തപുരം∙ തമ്പാനൂരില്‍ നഗരമധ്യത്തിലുള്ള ഹോട്ടലില്‍ തീപിടിത്തം. ഹൈലാന്‍ഡ് ഹോട്ടലിന്റെ ആറാം നിലയിലാണു തീപിടിത്തമുണ്ടായത്. താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. കൂടുതല്‍ നിലകളിലേക്കു തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമന സേന. നാലു ഫയര്‍ യൂണിറ്റുകളാണ് സ്ഥലത്തെത്തിയിരിക്കുന്നത്.സ്മോക് അലാറം ഒന്നും അടിച്ചില്ലെന്നും ബഹളം കേട്ടാണു പുറത്തിറങ്ങിയതെന്നും ഹോട്ടലില്‍ താമസിച്ചിരുന്നവര്‍ പറഞ്ഞു. കിട്ടിയതെല്ലാം വാരിയെടുത്ത് ഓടുകയായിരുന്നുവെന്നും താമസക്കാര്‍ പറഞ്ഞു. അടുക്കളയുടെ ഭാഗത്തുനിന്നാണ് തീയും പുകയും പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.
Source link


