NEWS

വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയുടെ വസ്ത്രം ഉയർത്തുന്നത് ബലാത്സംഗ ശ്രമമായി കണക്കാക്കാനാവില്ല: ജാർഖണ്ഡ് ഹൈക്കോടതി


റാഞ്ചി ∙ സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും വസ്ത്രം ഉയർത്തുകയും ചെയ്യുന്നത് ബലാത്സംഗ ശ്രമമായി കണക്കാക്കാനാവില്ലെന്ന് ജാർഖണ്ഡ് ഹൈക്കോടതി. 26 വർഷം പഴക്കമുള്ള ഒരു കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയുടെ അപ്പീൽ പരിഗണിക്കവെ, കീഴ്ക്കോടതിയുടെ വിധി തിരുത്തിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. കീഴ്ക്കോടതി ചുമത്തിയിരുന്ന ബലാത്സംഗ കുറ്റം മാറ്റി, സ്ത്രീയെ അപമാനിക്കാനും കുറ്റകരമായ ബലപ്രയോഗം നടത്താനും ശ്രമിച്ച കേസായി തിരുത്തി.1999 ഡിസംബർ 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി പ്രതി തന്റെ വീട്ടിൽ അതിക്രമിച്ചു കയറി വസ്ത്രം ഉയർത്തി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി പിറ്റേന്ന് അതിജീവിത നൽകിയ പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. വിചാരണയ്ക്കൊടുവിൽ സെഷൻസ് കോടതി പ്രതിക്ക് കഠിനതടവ് വിധിച്ചു. ഇതിനെതിരെ പ്രതി അപ്പീൽ നൽകുകയായിരുന്നു. രാത്രിയിൽ ഒരു സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും അവളുടെ വസ്ത്രം ഉയർത്തുകയും ചെയ്യുന്നത് മാത്രം ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ബലാത്സംഗമോ ബലാത്സംഗ ശ്രമമോ ആയി കണക്കാക്കാനാവില്ലെന്ന് ജാർഖണ്ഡ് ഹൈക്കോടതി നിരീക്ഷിച്ചു. 


Fashion ⏭️

Back to top button