NEWS
ഏവിയേഷൻ കമ്പനിയുമായി ഇടപാട്; തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ഇ.ഡി

കൊൽക്കത്ത ∙ തൃണമൂൽ കോൺഗ്രസിന്റെ ഫണ്ടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിൽ പാർട്ടിയുടെ 440 കോടിയോളം രൂപ വരുന്ന ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മരവിപ്പിച്ചു. ഇ.ഡി അധികൃതർ വ്യക്തമാക്കുന്ന വിവരങ്ങൾ പ്രകാരം, 2023 ഏപ്രിലിനും 2026 ജൂണിനും ഇടയിലായി തൃണമൂൽ കോൺഗ്രസുമായി ബന്ധമുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഏകദേശം 160 കോടി രൂപ കെയർവെൽ ഏവിയേഷൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലേക്കും അതിന്റെ അനുബന്ധ സ്ഥാപനത്തിലേക്കും മാറ്റിയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. 112 കോടി രൂപയോളം ഉപയോഗിച്ച് ‘എംബ്രായർ ലെഗസി 600’ ബിസിനസ് ജെറ്റും, ‘അഗസ്റ്റ വെസ്റ്റ്‌ലാൻഡ് 109എസ്പി’ ഹെലികോപ്റ്ററും വാങ്ങുകയായിരുന്നു.ഹെലികോപ്റ്റർ വാങ്ങാൻ ഉപയോഗിച്ച തുകയുടെ ഒരു ഭാഗം വിദേശ സ്രോതസുകളിൽ നിന്നാണ് വന്നതെങ്കിലും, ഭൂരിഭാഗം പണവും തൃണമൂൽ കോൺഗ്രസുമായി ബന്ധമുള്ള അക്കൗണ്ടുകളിൽ നിന്നാണ് എത്തിയതെന്ന് ഇ.ഡി അവകാശപ്പെടുന്നു. ആഡംബര വിമാനവും ഹെലികോപ്റ്ററും വാങ്ങിയ ശേഷം, അവ തൃണമൂൽ കോൺഗ്രസിനു തന്നെ വാടകയ്ക്ക് നൽകുകയും, ഇവയുടെ ഉപയോഗത്തിനായി പാർട്ടി വലിയ തുകകൾ കമ്പനിക്ക് കൈമാറുകയും ചെയ്തതായാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്.
Source link


