NEWS
‘ഇ.ഡി നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെ; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാൻ ശ്രമം’

തിരുവനന്തപുരം∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഇപ്പോഴത്തെ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻമന്ത്രി മുഹമ്മദ് റിയാസ് തുടങ്ങിയവർക്കെതിരെ കേസെടുക്കണമെന്ന് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു എം.വി.ഗോവിന്ദൻ.രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇ.ഡി ഓരോ കാര്യങ്ങളും ചെയ്യുന്നതെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇ.ഡി ശ്രമിക്കുന്നത്. അതിനാണ് അഴിമതി നിരോധന നിയമപ്രകാരം പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കണമെന്ന് ഇ.ഡി കത്ത് നൽകിയത്. നേരത്തെ പിണറായിയുടെ പേര് വ്യാഖ്യാനിക്കുന്ന തരത്തിൽ ഇ.ഡി റിപ്പോർട്ടുകൾ വന്നപ്പോൾ തന്നെ കേസ് എങ്ങോട്ടാണ് പോകുന്നതെന്ന് സിപിഎം നിലപാട് വ്യക്തമാക്കിയതാണ്. രാഷ്ട്രീയ പക പോക്കൽ മാത്രമാണിത്.
Fashion ⏭️


