NEWS
‘പ്രക്ഷോഭത്തിന്റെ ആദ്യദിനം തന്നെ പ്രധാൻ രാജി സന്നദ്ധത അറിയിച്ചു; ദേശീയ അധ്യക്ഷൻ വിലക്കി: രാജി വിദേശശക്തികൾക്കേറ്റ പ്രഹരം’

ന്യൂഡൽഹി ∙ സിജെപി പ്രതിഷേധത്തിന്റെ ആദ്യദിനം തന്നെ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്ന് ബിജെപി മുതിർന്ന നേതാവും മധ്യപ്രദേശ് മന്ത്രിയുമായ കൈലാഷ് വിജയ്വർഗിയ. രാജി വയ്ക്കണമെന്നാണ് തീരുമാനമെങ്കിൽ അതിനു തയ്യാറാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനോട് ധർമേന്ദ്ര പ്രധാൻ പറഞ്ഞിരുന്നതായാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. എന്നാൽ രാജി തീരുമാനം അധ്യക്ഷൻ നിരസിച്ചു. പിന്നീട് അതിനുള്ള സാഹചര്യം വന്നതോടെയാണ് പ്രധാൻ രാജി വയ്ക്കണമെന്ന് പാർട്ടി പറഞ്ഞത്. തൊട്ടടുത്ത നിമിഷം പ്രധാൻ രാജി സമർപ്പിച്ചെന്നും കൈലാഷ് വിജയ് വർഗിയ പറഞ്ഞു. നല്ല പാർട്ടി പ്രവർത്തകന്റെ മുഖമുദ്രയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശവിരുദ്ധശക്തികൾ സമരത്തെ ചൂഷണം ചെയ്യാൻ തുനിഞ്ഞിറങ്ങിയെന്ന തിരിച്ചറിവിലാണ് പ്രധാൻ രാജിക്കൊരുങ്ങിയത്. ബംഗ്ലദേശിലും ശ്രീലങ്കയിലും സംഭവിച്ചതുപോലെ അതിക്രമങ്ങളിലൂടെ ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്ന് കരുതിയ വിദേശശക്തികൾക്കേറ്റ പ്രഹരമാണ് പ്രധാന്റെ രാജി. രാജിവച്ചതിൽ ധർമേന്ദ്ര പ്രധാന് മന്ത്രി നന്ദിയും അറിയിച്ചു. പ്രതിപക്ഷം സിജെപി പ്രതിഷേധത്തെ ആയുധമാക്കാനുള്ള ശ്രമവും നടത്തി. ബംഗാൾ തിരഞ്ഞെടുപ്പിലെ പരാജയം മറയ്ക്കാൻ കോണ്‍ഗ്രസിന് ലഭിച്ച അവസരമായിരുന്നു ജന്തർമന്തറിലെ പ്രതിഷേധമെന്നും അദ്ദേഹം ഇൻഡോറിൽ പറഞ്ഞു.
Fashion ⏭️


