NEWS

സംസ്ഥാനത്തെ സഹകരണസംഘങ്ങൾ പിടിച്ചെടുക്കാനുള്ള നീക്കവുമായി സിപിഎം; നിർദേശം എം.വി.ഗോവിന്ദൻ ഒപ്പിട്ട കത്തിൽ


പത്തനംതിട്ട ∙ സംസ്ഥാനത്തെ സഹകരണസംഘങ്ങൾ പിടിച്ചെടുക്കാനുള്ള നീക്കവുമായി സിപിഎം. ജൂൺ 26നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഒപ്പിട്ട് ജില്ലാ കമ്മിറ്റികൾക്ക് അയച്ച കത്തിലാണു പാർട്ടി നിയന്ത്രണത്തിൽ ഇല്ലാത്ത സഹകരണ സംഘങ്ങളെ പിടിച്ചെടുക്കാനുള്ള നീക്കം നടത്തണമെന്ന ആവശ്യം ഉന്നയിക്കുന്നത്. സി ക്ലാസ് അംഗത്വമുള്ള സഹകരണ സംഘങ്ങളുടെ എണ്ണം കൂട്ടണമെന്നും നിർദേശമുണ്ട്. സംസ്ഥാനത്തു കരുവന്നൂരും മൈലപ്രയും ഉൾപ്പെടെ കോടികളുടെ ഇടപാടുകൾ ഉണ്ടായിരുന്ന സഹകരണ ബാങ്കുകളിൽ സിപിഎം ഭരണകാലത്ത് ഉണ്ടായ ക്രമക്കേടുകൾക്കു പാർട്ടി പ്രതിരോധത്തിലായിരുന്നു. പിന്നാലെ സംസ്ഥാനത്തെയും തദ്ദേശ സ്ഥാപനങ്ങളിലെയും ഭരണം നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിലാണു പുതിയ വഴി പാർട്ടി തേടുന്നത്.ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണു സഹകരണ സംഘങ്ങളുടെ സബ് കമ്മിറ്റി യോഗം വിളിച്ചു കൂട്ടുന്നത്. ഈ വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് അടിസ്ഥാനമാക്കി സഹകരണസംഘത്തിൽ ക്രമവിരുദ്ധമായി ഒന്നും നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. പാർട്ടി കേഡർമാർ വൻതുക വായ്പ എടുത്തെങ്കിലും തിരികെ അടയ്ക്കുന്നില്ലെന്നു പരാതിയുണ്ട്. ഈ പണം ഉടൻ തിരികെ അടയ്ക്കണം. പാർട്ടി അംഗങ്ങൾ എടുത്ത വായ്പകളിലെ കുടിശിക 15നു മുൻപ് അടച്ചു തീർക്കണം.ഹിന്ദു, ക്രൈസ്തവ, മുസ്‌ലിം മാനേജ്മെന്റുകളുടെ കീഴിലുള്ള സ്കൂൾ, കോളജ്, കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ എന്നിവയും പിടിച്ചടക്കൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.


Source link

Back to top button