NEWS
പാക്കിസ്ഥാനെ കടത്തിൽ ‘മുക്കി’ ഉറ്റസുഹൃത്ത് ചൈന; വായ്പ എഴുതിത്തള്ളണമെന്ന അപേക്ഷ കൈയോടെ തള്ളി, ഇനി കൈനീട്ടുന്നത് സൗദിക്ക് മുന്നിൽ

പാക്കിസ്ഥാനെ കടത്തിൽ ‘വെട്ടിലാക്കി’ ഉറ്റസുഹൃത്ത് ചൈന. ലോകമാകെ ശ്രദ്ധിച്ച ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിയുടെ ഭാഗമായി 18 ഊർജോൽപാദന പ്ലാന്റുകൾ ചൈനീസ് കമ്പനികൾ പാക്കിസ്ഥാനിൽ സ്ഥാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി പാക്കിസ്ഥാൻ ആകെ 42,300 കോടി പാക്കിസ്ഥാനി രൂപ ചൈനീസ് ഊർജ കമ്പനികൾക്ക് വീട്ടാനുണ്ട്.ഇതിൽ സർചാർജ് കുടിശികയായി വീട്ടാനുള്ള 17,000 കോടി രൂപ എഴുതിത്തള്ളണമെന്ന് ചൈനീസ് കമ്പനികളോട് പാക്കിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആവശ്യം ചൈനീസ് കമ്പനികൾ കൈയോടെ തള്ളിയത് ഒരേസമയം പാക്കിസ്ഥാനെ അമ്പരപ്പിക്കുകയും സാമ്പത്തികമായി വെട്ടിലാക്കുകയും ചെയ്തു. ഊർജ പദ്ധതിയുടെ കരാറിൽ പാക്കിസ്ഥാന് അനുകൂലമായ വ്യവസ്ഥകളും ഉൾക്കൊള്ളിക്കുംവിധം മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യവും ചൈന തള്ളി.ചൈനയിൽ നിന്നുള്ള ഉയർന്ന പലിശഭാരമുള്ള കടം മറ്റു സുഹൃദ് രാജ്യങ്ങളിൽ നിന്നുള്ള കുറഞ്ഞ പലിശയുടെ വായ്പകൊണ്ട് പുനഃക്രമീകരിക്കുകയാണ് ലക്ഷ്യം. വൈദ്യുതിവാങ്ങൽച്ചെലവ് ഇതുവഴി കുറയ്ക്കാനാകുമെന്നും ജനങ്ങൾക്ക് ആശ്വാസം കിട്ടുമെന്നും പാക്കിസ്ഥാന്റെ സർക്കാർ കരുതുന്നു.
Fashion ⏭️


