NEWS

തിരഞ്ഞെടുപ്പ് ഫണ്ടിൽ ക്രമക്കേടില്ല, പക്ഷേ നടപടിയുണ്ട്!; അച്ചടക്കനടപടി ആഭ്യന്തരകാര്യമെന്ന് സംസ്ഥാന പ്രസിഡന്റ്


തിരുവനന്തപുരം ∙ നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി നടന്നുവെന്ന ആരോപണത്തിനും അതിൽ ഉൾപ്പെട്ടവർക്കെതിരെ നടപടി സ്വീകരിച്ചെന്ന പ്രചാരണത്തിനും പ്രതിരോധം തീർത്തുകൊണ്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ രംഗത്ത്. പക്ഷേ, ക്രമക്കേടിൽ ചില നേതാക്കൾക്കെതിരെ നടപടി സ്വീകരിച്ചെന്ന എതിർവിഭാഗത്തിന്റെ പ്രചാരണത്തെ സാധൂകരിക്കുന്ന വാചകങ്ങൾ രാജീവിന്റെ പത്രക്കുറിപ്പിലുള്ളത് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.ഒരു സംസ്ഥാന സെക്രട്ടറിയും മറ്റു 2 നേതാക്കളും ചേർന്നു തിരിമറി നടത്തിയെന്നാണ് ആരോപണം. പാർട്ടിയുടെ കേന്ദ്ര ഓഡിറ്റ് സംഘം നടത്തിയ പരിശോധനയാണ് വിവാദങ്ങൾക്കു വഴി തുറന്നത്. ഫണ്ട് കൈകാര്യം ചെയ്തിരുന്ന മൂന്നു നേതാക്കൾക്കെതിരെ അച്ചടക്ക നടപടി എടുത്തെന്നാണു വിമതപക്ഷം പ്രചരിപ്പിക്കുന്നത്.


Source link

Back to top button